ഹൈദരാബാദ്: വിഖ്യാത സംവിധായകന് എസ്എസ് രാജമൗലി മഹാഭാരതം സിനിമയാക്കാന്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്ന് അറിയിച്ചു. മഹാഭാരതം എന്ന സ്വപ്നം പൂവണിയുകയാണെങ്കില്‍ ഭാരതത്തിന്റെ അഭിമാന ചലച്ചിത്ര താരങ്ങളായ രജനീകാന്ത്, മോഹന്‍ലാല്‍, അമീര്‍ ഖാന് എന്നിവരായിരിക്കും ഇതില്‍ അഭിനയിക്കുക എന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമം സംഘടിച്ച പരിപാടിക്കിടെ രാജമൗലി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇപ്പോള്‍ ബാഹുബലി രണ്ടിന്റെ തിരക്കിലാണദ്ദേഹം. ഇതിനിടയില്‍ അദ്ദേഹം മൂന്ന് മഹാനടന്മാരെയും സന്ദര്‍ശിച്ചതായിട്ടാണ് ബോളിവുഡ് സിനിമാ ലോകം പറയുന്നത്. എന്നാല്‍ ഇവര്‍ക്ക് ഏതൊക്കെ കഥാപാത്രങ്ങളാണ് നല്‍കുക എന്നത് വ്യക്തമല്ല.
നേരത്തെ രാജമൗലിയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ ഏറെ താല്പര്യമുണ്ടെന്ന് ആമീര്‍ ഖാന് വ്യക്തമാക്കിയിരുന്നു. മഹാഭാരതത്തില്‍ കൃഷ്ണനായോ കര്ണനായോ പ്രത്യക്ഷപ്പെടാനാണ് തനിക്കിഷ്ടമെന്നും ആമീര്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: