ന്യൂദല്‍ഹി: 32 ലക്ഷം എടിഎം കാര്‍ഡുകളെ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നിരുന്നതായി ഹിറ്റാച്ചി എടിഎം പേമെന്റ്സ് നെറ്റ്വര്‍ക്ക് അവസാനം സമ്മതിച്ചു. പുതുതലമുറയില്‍പ്പെട്ട ബാങ്കുകള്‍ക്ക് ഹിറ്റാച്ചിയാണ് എടിഎം കാര്‍ഡുകള്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നത്.
അടിക്കടിയുണ്ടാകുന്ന എടിഎം തട്ടിപ്പുകളെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് 32 ലക്ഷം എടിഎം കാര്‍ഡുകള്‍ മാറ്റി നല്കുവാന് തീരുമാനിച്ചത്. എടിഎമ്മുകളെ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നത് ഹിറ്റാച്ചിയില്‍ നിന്നാണെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ അന്ന് അവര്‍ അത് നിഷേധിക്കുകയായിരുന്നു.
എന്നാല്‍ നാഷണല്‍ പേമെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ ഓഡിറ്റിനായി നിയോഗിച്ച സിസ ഇക്കാര്യം കണ്ടെത്തുകയായിരുന്നു. ഹിറ്റാച്ചിയുടെ കമ്പ്യൂട്ടറുകളില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന് കണ്ടെത്തുകയായിരുന്നു. ഇക്കാര്യം ഇപ്പോഴാണ് ഹിറ്റാച്ചി സമ്മതിക്കുന്നത്. തങ്ങളുടെ കമ്പ്യൂട്ടറുകളില്‍ സുരക്ഷാ സൗകര്യം ശക്തമാക്കിയതായും ഇവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: