ന്യൂയോർക്ക്: ആ കാഴ്ച വാഷിങ്ടണിലെ മൃഗസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ആറ് വയസുകാരനായ സിംബയെ കണ്ടാണ് ഇവർ ഞെട്ടിയത്. പതിനാറ് കിലോയോളം വരുന്ന ഒരു മിടുക്കൻ പൂച്ച. നല്ല രീതിയിൽ നടക്കാൻ പോലുമാകാത്ത സിംബയെ മെലിഞ്ഞ് സുന്ദരക്കുട്ടനാക്കാനുള്ള ശ്രമത്തിലാണ് സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാർ.
തങ്ങളുടെ പ്രവർത്തന കാലയളവിൽ ഇത്രയും വലിയ ഒരു പൂച്ചയെ കണ്ടിട്ടില്ല. 16 കിലയോളം വരുന്ന ഇവൻ ഒരു സിംഹക്കുഞ്ഞിനേക്കാൾ വലുതാണ്- മൃഗ സംരക്ഷകർ പറഞ്ഞു. എന്നാൽ എങ്ങനെയാണ് ഇവന്റെ തടി കുറയ്‌ക്കുക എന്ന തന്ത്രപാടിലായിരുന്നു ഇവർ. തൂക്കം കാരണം ആരോ ഉപേക്ഷിച്ചു പോയതാണ് സിംബയെ.
എന്നാൽ സംരക്ഷണ കേന്ദ്രത്തിലെ ട്രേഡ് മിൽ, ഭക്ഷണ ക്രമങ്ങൾ എന്നിവ കൊണ്ടെല്ലാം സിംബയെ മെലിഞ്ഞ് സുന്ദരനാക്കാമെന്നാണ് ജീവനക്കാർ വിശ്വസിക്കുന്നത്. ആറ് കിലോയിലെത്തിച്ചാൽ മാത്രമെ സിംബക്ക് നല്ലൊരു ആരോഗ്യകരമായ ജീവിതം നയിക്കാനാകുവെന്നും ജീവനക്കാർ പറഞ്ഞു.
സുന്ദരനായ സിംബ മിടുമിടുക്കനാണ്, എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പ്രകൃതമാണ് ഇവന്റേത്. മെലിഞ്ഞ് കഴിഞ്ഞാൽ ആരെങ്കിലും ഇവനെ ഏറ്റെടുക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും സംരക്ഷകർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: