ന്യൂദല്‍ഹി: ഡിസംബറിനുള്ളില്‍ സെന്‍സക്സ് 39,000ല്‍ എത്തുമെന്ന് ആഗോള ഓഹരി ഇടനിലക്കരായ മോര്ഗന് സ്റ്റാന്‍ലി. ആഭ്യന്തരതലത്തില്‍ ഓഹരി വിപണിയോടുള്ള താത്പര്യം ശക്തമായ സാഹചര്യത്തിലാണ് സെന്‍സെക്സ് 39,000ല്‍ എത്തുമെന്ന് കണക്കുകൂട്ടുന്നതെന്ന് മോര്ഗന് സ്റ്റാന്‍ലി ഇന്ത്യ സാമ്പത്തിക വിദഗ്ധരായ റിഥം ദേശായി, ഷീല രതി എന്നിവര്‍ അഭിപ്രായപ്പെട്ടു.
30 ശതമാനം ഓഹരി ഉടമകളും ബിഎസ്ഇ സെന്‍സെക്സ് 30,000ല്‍ എത്തുമെന്ന് വിശ്വസിച്ചാണ് നിക്ഷേപം നടത്തുന്നത്. എന്നാല്‍ 20 ശതമാനം പേര് 24,000 വരെ ഇടിയുമെന്നാണ് കണക്കുകൂട്ടുന്നത്. നിലവില്‍ സെന്‍സെക്സ് 28,300 എന്ന മാര്‍ക്കിലും നിഫ്റ്റി 8,700ലുമാണ് നില്‍ക്കുന്നത്.
അതിനിടെ നാണയപ്പെരുപ്പത്തിന്റെ ഗതിയും, നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുള്ള വളര്‍ച്ചകളും വിലയിരുത്തിയശേഷം പലിശ നിരക്കില്‍ മാറ്റം വരുത്തുമെന്നും അതുവരെ നിലവിലെ സ്ഥിതി തുടരുമെന്നും റിസര്‍വ് ബാങ്ക് ബുധനാഴ്ച വിളിച്ചു ചേര്‍ത്ത നയ അവലോകന യോഗത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: