കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം അന്തരിച്ച ബിജെപി ജില്ലാ സെക്രട്ടറിയും അടിയന്തരാവസ്ഥ പോരാളിയുമായ പുല്ലൂര്‍ കുഞ്ഞിരാമേട്ടന് ആയിരങ്ങളുടെ യാത്രാമൊഴി. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി സദാകര്മ്മനിരതനായിരുന്ന കുഞ്ഞിരാമേട്ടന്റെ വിടവാങ്ങല്‍ ഞെട്ടലോടെയാണ് ഗ്രാമം സാക്ഷ്യം വഹിച്ചത്. അവസാനമായി കാണാനും യാത്രാമൊഴിയേകാനുമായി ആയിരങ്ങള്‍ രാവിലെ മുതല്‍ പുല്ലൂരേക്ക് ഒഴുകിയെത്തി. കെ.കുഞ്ഞിരാമന് എംഎല്‍എ, ബിജെപി ജില്ല ജനറല്‍സെക്രട്ടറി പി.രമേഷ്, മുതിര്‍ന്ന നേതാവ് മടിക്കൈ കമ്മാരന്, ദേശീയ സമിതി അംഗം എം.സഞ്ജീവ ഷെട്ടി, സംസ്ഥാന വൈസ്.പ്രസിഡന്റ് പ്രമീള സി.നായക്, നേതാക്കളായ നഞ്ചില്‍ കുഞ്ഞിരാമന്, എം.ബല്‍രാജ്, വളാല്‍ കുഞ്ഞിക്കണ്ണന്, വൈ.കൃഷ്ണദാസ്, സുധാമ ഗോസാഡ, ഹരീഷ് നാരംപാടി, കെ.ടി.പുരുഷോത്തമന്, എന്‍.മധു, എന്‍.ബാബുരാജ്, അശോകന് മേലത്ത്, എം.ഭാസ്കരന്, വെങ്ങാട്ട് കുഞ്ഞിരാമന്, പി.യു.വിജയകുമാര്‍, രാധാകൃഷ്ണന്, ബി.രവീന്ദ്രന്, ജനാര്ദ്ദനന് കുറ്റിക്കോല്‍, എം.സാദാശിവന്, രവി മാവുങ്കാല്‍, ജനനി, കുഞ്ഞിരാമന് തൃക്കരിപ്പൂര്‍, ഗംഗാധരന് തച്ചങ്ങാട്, സുകുമാര്‍ കാലിക്കടവ്, എന്‍.സതീശന്, എസ്.കുമാര്‍, കൊളവയല്‍ ദാമോദരന്‍, എച്ച് ഗോപി, എ.കെ.സുരേഷ്, ടി.വി.സുരേഷ്, പി.രതീഷ്, എടപ്പണി ബാലകൃഷ്ണന്, യുവമോര്‍ച്ച നേതാക്കളായ എ.പി.ഹരീഷ്, വിജയകുമാര്‍ റായ്, പ്രദീപ്.എം.കൂട്ടക്കനി, ദിലീപ് പള്ളഞ്ചി, സനല്‍, ശ്രീജിത്ത് പറക്ലായി, ആര്‍എസ്എസ് ജില്ല കാര്യവാഹ് ശ്രീജിത്ത്, സഹ.കാര്യവാഹ് കൃഷ്ണന് ഏച്ചിക്കാനം, ജില്ല സേവാ പ്രമുഖ് വി.ഗോവിന്ദന്, ബിഎംഎസ് ജില്ല വൈസ്.പ്രസിഡന്റ് കൃഷ്ണന്, ദാമോദര പണിക്കര്‍, ഗോപാലന് നായര്‍, വിദ്യാനികേതന്‍ സംസ്ഥാന ശാരിരിക് ശിക്ഷണ്‍ പ്രമുഖ് ഹരി, ബാലഗോകുലം മേഖല ഖജാന്‍ജി രാധാകൃഷ്ണന്, ജില്ല പ്രസിഡന്റ് ഗണേശന്, വൈസ്.പ്രസിഡന്റ് ഉണ്ണികൃഷ്ണന്, സെക്രട്ടറി ജയരാമന് മാടിക്കാല്‍, സംഘടനാ സെക്രട്ടറി മധു, അനീഷ് എരോല്‍, ക്ഷേത്ര സംരക്ഷണ സമിതി ജില്ല പ്രസിഡന്റ് ടി.വി.ഭാസ്കരന്, അഡ്വ.കെ.മണികണ്ഠന്, സി.ഐ.സുനില്‍കുമാര്‍, സിപിഎം നേതാവ് എം.ബി.നാരായണന്, സിപിഐ നേതാക്കളായ ഗോവിന്ദന് പള്ളിക്കപ്പില്‍, കെ.കൃഷ്ണന്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണന്, ബാലകൃഷ്ണന് മാഷ്, സക്ഷമ ജില്ല പ്രസിഡന്റ് ജനാര്ദ്ദനന് വെള്ളിക്കോത്ത്, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തണ്ണോട്ട് കൃഷ്ണന്, കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ഹക്കിം കുന്നില്‍, കോണ്‍ഗ്രസ് നേതാക്കളായ ഗംഗാധരന് നായര്‍, രാമകൃഷ്ണന് പെരിയ, ശാന്തിഗിരി ആശ്രമം സ്വാമി ജനപുഷ്പന്‍ ജ്ഞാനതപസ്വി, വിഎച്ച്പിയുടെ ബാബു, കെഎസ്ആര്‍ടിസി സംഘ് എന്‍.സി.ടി.ഗോപിനാഥ്, ഗോവിന്ദന് കൊട്ടോടി, ഗോകുല്‍ദാസ് കമ്മത്ത്, യാദവസഭ താലൂക്ക് പ്രസിഡന്റ് വേലായുധന് തുടങ്ങി സാമൂഹത്തിലെ നാനാതുറകളില്‍ പെട്ടവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. മാവുങ്കാല്‍ ബിജെപി ഓഫീസിലും പുല്ലൂര്‍ വിവേകാനന്ദ സാംസ്കാരിക കേന്ദത്തിലും തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിനു ശേഷം വേലേശ്വരം കുടുംബ ശ്മശാനത്തില്‍ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: