പുല്ലൂര്‍: ബിജെപി ജില്ല സെക്രട്ടറിയായ കുഞ്ഞിരാമേട്ടന്റെ ദേഹവിയോഗത്തിലൂടെ നാടിന്റെ ജനകീയ മുഖമാണ് നഷ്ടമായതെന്ന് ബിജെപി സംസ്ഥാന ജന റല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു. പുല്ലൂരില്‍ നടന്ന സര്‍വ്വ കക്ഷി അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുര്ഭലാവസ്ഥയിലായിരുന്ന കാലഘട്ടത്തില്‍ പാര്‍ട്ടിയെ കെട്ടിപ്പെടുത്താന്‍ കഠിനമായ പ്രയത്നം നടത്തിയ വ്യക്തിയാണ് അദ്ദേഹം.
ജനങ്ങളുടെ പ്രശ്നങ്ങളില്‍ രാഷ്ടീയ പരിഗണനകള്‍ ഇല്ലാതെ ഇടപ്പെട്ടിരുന്നു. മുഴുവന്‍ സമയവും രാഷ്ടീയ പ്രവര്‍ത്തങ്ങള്‍ക്ക് നീക്കിവെച്ച അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. എതൊരു ഉത്തരവാദിത്വവും ഏറ്റെടുത്ത് ചെയ്യാന്‍ യാതൊരു മടിയും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും സുരേന്ദ്രന് പറഞ്ഞു. തെളിമയാര്‍ന്ന ജീവിത ശൈലിക്ക് ഉടമയായിരുന്നു കുഞ്ഞിരാമേട്ടനെന്ന് ബിജെപി ദേശീയ സമിതിഅംഗം സി.കെ.പത്മനാഭന് അഭിപ്രായപ്പെട്ടു. സത്യസന്ധത കൈമുതലാക്കിയ ഇദ്ദേഹം സംഘടനാ കാര്യത്തില്‍ വളരെ കണിശക്കാരനായിരുന്നു. ഏതൊരു കാര്യവും ആരുടെ മുഖത്ത് നോക്കി പറയാനും ചോദിക്കാനുമുള്ള ആര്‍ജവവും തന്റേടവും അദ്ദേഹത്തിനുണ്ടയിരുന്നുവെന്ന് സി.കെ.പത്മനാഭന് പറഞ്ഞു.
യോഗത്തില്‍ ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ടി.വി.കരിയന്‍, സി.കെ.അരവിന്ദാക്ഷന്, വിനോദ് കുമാര്‍ പള്ളയില്‍ വീട്, കേളു മാസ്റ്റര്‍, വി. നാരായണന്, കെ.വി. ഗോപാലന്, പി. രാമകൃഷ്ണന്, പി. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി ജില്ല ജന.സെക്രട്ടറി എ.വേലായുധന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: