ന്യൂദല്‍ഹി : യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ 14.4 ശതമാനം വര്‍ധനവ്. കഴിഞ്ഞ വര്‍ഷം മുതല്‍ 2017 ജനുവരിക്കുള്ളില്‍ 2,65,320 വാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. 2015ല്‍ ഇത് 2,31,917 ആയിരുന്നു. ഈ കാലയളവിലെ കാര്‍ വില്‍പ്പനയും 10.83 ശതമാനം ഉയര്‍ന്ന് 1,86,523 എണ്ണത്തില്‍ എത്തി.മുന്‍ വര്‍ഷം ഇത് 1,68,303 ആയിരുന്നു.
എന്നാല്‍ മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന 6.07 ശതമാനം ഇടിഞ്ഞു. 8,19,386 എണ്ണമാണ് ഈ വര്‍ഷം വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 8,72,323 ആയിരുന്നു. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയിലും 61,239 എണ്ണത്തിന്റെ കുറവാണ് രേഖപ്പെടുത്തിത്തിയിട്ടുള്ളതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (എസ്ഐഎഎം) അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: