ഗിരിനിര പലതായ് തിങ്ങിടും നാട്ടിലെല്ലാം.
കേരഭാരങ്ങളഴകായ് പേറീടും കേരവൃക്ഷം
മലനിര കൃഷിയായ് മാറ്റി ജനം വസിക്കും
പലവിളയേറിയ ഭാഗമാണീ പ്രദേശം
ഹിമകണമണിയും പുല്‍ക്കൊടി തുമ്പിലെല്ലാം
ഹിമകണ മണികള്‍ തിളങ്ങുമാ സൂര്യനേറ്റിടുമ്പോള്ഗിരിയുടെ നിറുകയില്‍ നിന്നു പാഞ്ഞീടുന്ന
അരുവികള്‍ പലതും ഭംഗിയേകീടുന്നു.
മലയുടെ മുകളില്‍ ചെന്നു നിന്നങ്ങു കണ്ടാല്‍
ഹിമപടലങ്ങളിടയ്ക്കു തങ്ങി നില്ക്കും
നയനമനോഹര കാഴ്ചയേകുമധികം
പ്രകൃതിയിലലിയും മനമുള്ളൊരേതൊരാള്ക്കും
പ്രകൃതിയിലിവിടെ കാണ്മത് തന്നതീശന്‍
മനുജന് കഴിയാന്‍ വേണ്ടതും തന്നതീശന്‍
മനുജന് തണലായ് നില്പതും ഈയൊരീശന്
ജനിമൃതി നല്കി ജഗത്തിലീയൊരീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: