കാസര്‍കോട്: പിണറായി വിജയന് സര്‍ക്കാരിന്റെ പാല് വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടന്‍ ചായ വെച്ച് വിതരണം ചെയ്ത് പ്രതിഷേധിച്ചു. ലിറ്ററിന് 4 രൂപ കുത്തനെ വര്‍ധിപ്പിച്ച പിണറായി വിജയന് സര്‍ക്കാരിന്റെ നിലപാട് കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. സാധാരണകരായിട്ടുള്ളവര്ക്ക് വലിയൊരു ആഘാതമാണ് പിണറായി വിജയന് സര്‍ക്കാര്‍ കൊടുത്തത്.
അഞ്ചുവര്‍ഷം കാലത്തേക്ക് സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ല എന്ന് പ്രകടന പത്രികയില്‍ പറഞ്ഞുകൊണ്ട് അധികാരത്തിലേറിയ സര്‍ക്കാര്‍ ഓരോ ദിവസവും നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുകയാണ്. സാധാരണക്കാരനെ കഷ്ടതയിലേക്ക്് തള്ളിവിട്ട് യാതൊരു അര്‍ത്ഥമില്ലാതെ മുഖ്യമന്ത്രി വിദേശത്ത് കറങ്ങി നടക്കുകയാണെന്ന് കട്ടന്‍ ചായ വിതരണം ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത് പറഞ്ഞു.
കട്ടന്‍ ചായ വിതരണ സമരത്തിന് മഹിളാ മോര്‍ച്ച സംസ്ഥാന സമിതി അംഗം അനിത ആര് നായിക് ,മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജനനി , മധുര് പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ് ,ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന് , ബി രത്നാവതി ,ശ്രീലത ടീച്ചര്‍, സുധാമ ഗോസാഡ, ഹരീഷ് നാരമ്പാടി , പി,ര്‍ സുനില്‍, ധനഞ്ജയന് , അഞ്ചു ജോസ് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: