കട്ടിപ്പാറ: തര്‍ക്കം പരിഹരിക്കാന്‍ വിളിച്ചുവരുത്തി സിപിഎം നേതാക്കള്‍ അടങ്ങുന്ന സംഘം സഹോദരന്മാരെ മര്‍ദ്ദിച്ചു. ഇന്നലെ വൈകീട്ട് 6.45ഓടെയാണ് സംഭവം. ബിജെപി പ്രവര്‍ത്തകരായ ജയ്‌സു തങ്കച്ചന്‍ സഹോദരന്‍ ജയ്‌സണ്‍ തങ്കച്ചന്‍ എന്നിവരെയാണ് സിപിഎം സംഘം അക്രമിച്ചത്.
ഇവരുടെ ബൈക്ക് സിപിഎം പ്രവര്‍ത്തകര്‍ മറിച്ചിട്ടതിനെ കുറിച്ച് സംസാരിക്കാനെന്ന വ്യാജേനയാണ് വിളിച്ചുവരുത്തിയത്. എന്നാല്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ശശിയുടെ നേതൃത്വത്തില്‍ ഇരുപതോളം വരുന്ന സംഘം രണ്ടുപേരെയും മര്‍ദ്ദിക്കുകയായിരുന്നു. തലയ്‌ക്ക് കുത്തേറ്റ ജെ യ്‌സനെയും സഹോദരനെ യും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















