കോഴിക്കോട് : കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറായി എസ്. കാളിരാജ് മഹേഷ് കുമാര്‍ ചുമതലയേറ്റു . ഇന്നലെ രാവിലെ 11 ഓടെയാണ് ചുമതലയേറ്റത്. കമ്മിഷണര്‍ ജെ. ജയനാഥ് അദ്ദേഹത്തിനു ചുമതല കൈമാറി.
അസി. കമ്മിഷണര്‍മാരായ അബ്ദുള്‍വഹാബ്, കെ. മൊയ്തീന്‍കുട്ടി, ഇ.പി. പൃഥ്വിരാജ് എന്നിവര്‍ സന്നിഹിതരായിരുന്നു. 2005ല്‍ ജമ്മു കാശ്മീര്‍ കാഡറില്‍ നിയമിതനായ തമിഴ്‌നാട് സ്വദേശി കാളിരാജ് മഹേഷ്‌കുമാര്‍ റെയില്‍വേ എസ്.പി.യായിരുന്നു. ഡി.ഐ.ജിയാകാന്‍ വെറും ആറുമാസം മാത്രമാണ് കാളിരാജിനുള്ളത്.
















