കോഴിക്കോട്: ജില്ലയില്‍ ബോംബേറും അക്രമവും വ്യാപിക്കുന്നു. കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയും സിപിഎം ജില്ലാസെക്രട്ടറിക്ക് നേരെയും ബോംബെറിഞ്ഞു എന്ന വാര്‍ത്ത പ്രചരിപ്പിച്ച് ആരംഭിച്ച സിപിഎം അക്രമമാണ് ജില്ലയില്‍ വ്യാപകമായി പടരുന്നത്. ഇക്കഴിഞ്ഞദിവസം വളയത്തും വേളത്തും ബോംബേറ് നടന്നു.
യാതൊരു സംഘര്‍ഷസാഹചര്യവും ഇല്ലാത്ത പ്രദേശങ്ങളിലേക്കടക്കം അക്രമം വ്യാപിപ്പിക്കുകയാണ്. വളയത്ത് യുവമോര്‍ച്ച നാദാപുരം മണ്ഡലം പ്രസിഡന്റ് ദീപേഷിന്റെ വീടിന് നേരെയും ബോംബേറ് നടന്നു. എന്നാല്‍ അക്രമികള്‍ക്ക് സ്ഥല പരിചയമില്ലാത്തതിനാല്‍ തൊട്ടടുത്ത വീടന്റെ മതിലിലാണ് ബോംബെറിഞ്ഞത്. ഇന്നലെ കട്ടിപ്പാറയില്‍ സഹോദരങ്ങളായ രണ്ട് ബിജെപി പ്രവര്‍ ത്തകരെ അക്രമിച്ചു. വേള ത്ത് ബിജെ പി പ്രവര്‍ത്തകനായ സി.പി. രാജന്റെ വീടിന് നേരെയും അക്രമമുണ്ടായി. പോലീസ് സുരക്ഷ കര്‍ശനമാക്കുമെന്ന് പറയുന്നുണ്ടെങ്കിലും അക്രമം തടയാന്‍ കഴിയുന്നില്ല. കോഴിക്കോട് നഗരത്തില്‍ ബിഎംഎസ്-എബിവിപി ഓഫീസുകള്‍ പകല്‍സമയത്ത് തകര്‍ത്ത ക്രിമിനലുകളെപ്പോലും അറസ്റ്റ്‌ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കമ്മീഷണറെ മാറ്റി സിപിഎം തങ്ങളുടെ രാഷ്‌ട്രീയ സമ്മര്‍ദ്ദം പോലീ സ് ഉദ്യോഗസ്ഥര്‍ക്ക് മേലും നടപ്പാക്കുകയാണ്.
ജില്ലാകലക്ടര്‍ യു.വി.ജോസ് കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗത്തിന്റെ മഷിയുണങ്ങും മുന്‍പാണ് ഭീതിവിതച്ച് ജില്ലയില്‍ ബോംബെറ് നടക്കുന്നത്. സമാധാനയോഗം നടത്തിയതിന്റെ അടുത്ത ദിവസം തന്നെ ബിജെപി നേതാവ് രാംദാസ് മണലേരിയുടെ വീടിനുനേരെ ആക്രമണമുണ്ടായി.
കുറ്റിയാടി: ഭരണപരാജയം മറച്ചുവെക്കാന്‍ സിപി എം അക്രമം അഴിച്ചുവിടുകയാ ണെന്നും ബിജെപി സംസ്ഥാന വക്താവ് പി. ര ഘുനാഥ് പറഞ്ഞു. തീക്കുനിയിലെ ചന്തം മുക്കിലെ ചെറുപാറോല്‍ രാജന്റെ വീട് സന്ദ ര്‍ശിച്ച് സംസാരിക്കുകയായിരുന്ന അദ്ദേഹം. നാട്ടിലുടനീളം പനിയും പകര്‍ച്ചവ്യാധികളും തടയുന്നതില്‍ ആരോഗ്യവകുപ്പും മന്ത്രിയും പരാജയപ്പെട്ടിരിക്കുന്നു. ഈ ജാള്യത മറച്ചുവെയ്‌ക്കാനാണ് അക്രമം അഴിച്ചുവിടുന്നത്.
യുവമോര്‍ച്ച സംസ്ഥാ ജനറല്‍സെക്രട്ടറി സി. ആര്‍. പ്രഫുല്‍കൃഷ്ണന്‍, ടി.കെ. പ്രഭാകരന്‍, ടി.കെ. രാജന്‍, അരീക്കല്‍ രാജന്‍, വി.പി. ഷാജു, ദിപിന്‍, കെ. എം. രാജന്‍, വാസു തയ്യില്‍ എന്നിവരും ഉണ്ടായിരുന്നു.
വളയത്ത് ബോബ് എറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് യുവമോര്‍ച്ച നാദപുരം മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു.
വിവിധ ഭാഗങ്ങളില്‍ സി.പി.എം നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് കര്‍ഷകമോര്‍ച്ച കുറ്റിയാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മാണിക്കോത്ത് നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. യു.വി.ചാത്തു, പുളിക്കൂല്‍ കുഞ്ഞിരാമന്‍, ഒ.പി.മഹേഷ്, ആര്‍.കെ.ശങ്കരന്‍ , പി.പി.സുനി, കെ.സി. സുധീര്‍ രാജ്, സി.പി.മോഹനന്‍, പത്മനാഭന്‍ നൊട്ടിക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.
















