കുറ്റിയാടി: ശയ്യാവലംബികളായ ഭിന്നശേഷിക്കാരുടെയും വൈകല്യം സംഭവിച്ചവരുടെയും പ്രശ്‌നങ്ങള്‍ സമൂഹം ഏറ്റെടുക്കണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കായക്കൊടി പഞ്ചായത്തില്‍ ആതുര സേവന രംഗത്ത്പ്രവര്‍ത്തിക്കുന്ന കെയിന്‍ കാന്‍സര്‍ ഫൗണ്ടേഷന്‍ കായക്കൊടി പ്രാഥമികാരോഗ്യകേന്ദ്രവും സംഘടിപ്പിച്ച ശയ്യാവലംബികലായ രോഗികളുടെ സംഗമം സ്‌നേഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ കുറ്റംകൊണ്ടല്ലാതെ യാതനയും വേദനയും സഹിക്കുന്ന ജനവിഭാഗത്തിന്റെ പ്രശ്‌നം നാടിന്റെ പ്രശ്‌നമായി ഏറ്റെടുക്കുമ്പോഴാണ് നമ്മളിലെ മനുഷ്യത്വം ഉണരുന്നതെന്നും ഇത്തരം വിഭാഗത്തിന് സഹായകരമായ തൊഴില്‍ പരിശീലനത്തിനും ചികിത്സയക്കും മറ്റും സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അശ്വതി അധ്യക്ഷത വഹിച്ചു. ഇ.കെ. വിജയന്‍ എംഎല്‍എ, പാറക്കല്‍ അബ്ദുല്ല എംഎല്‍എ, ഡോ. പീയൂഷ് നമ്പൂതിരിപ്പാട്, സി.കെ. വിനോദ്, ഡോ. ഷാജഹാന്‍, ഡോ. ഇര്‍ഷാദ്, ജ്യോതിപ്രസാദ്, കാവില്‍ പി മാധവന്‍, എം.കെ. ശശി തുടങ്ങിയവരും വിവിധ രാഷ്‌ട്രീയ പാര്‍ട്ടി-സന്നദ്ധസംഘടനാ പ്രതിനിധികളും ജനപ്രതിനിധികളും സംസാരിച്ചു. കലാപരിപാടികളും നടന്നു. പഞ്ചായത്തിലെ 35ഓളം രോഗികളും ബന്ധുക്കളും നാട്ടുകാരും പങ്കെടുത്തു.
















