കല്‍പ്പറ്റ: വയനാട് ടൂറിസം ഓര്‍ഗനൈസേഷന്റെ മഴമഹോത്സവം ‘സ്പ്ലാഷ് 2017’ ജൂലൈ ഒന്നുമുതല്‍ കല്‍പ്പറ്റ ഫðവര്‍ഷോ നഗരിയില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ‘മഴ മഹോത്സവം’ വീണ്ടും നടക്കുന്നത്. മഹോത്സവത്തിന്റെ ഭാഗമായ ഒരുക്കങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. സംസ്ഥാന, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലുകള്‍, ജില്ലാ ഭരണകൂടം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്. തദ്ദേശീയരായ ടൂറിസം സംരഭകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
മേളയുടെ പ്രധാന ആകര്‍ഷണമായ ബി.ടു.ബി മീറ്റില്‍ രാജ്യത്തിന് അകത്തു നിന്നും പുറത്ത് നിന്നുമുള്ള 450ഓളം സംരഭകര്‍ പങ്കെടുക്കും. ജൂലൈ ഒന്‍പത് വരെ നടക്കുന്ന മേളയില്‍ കേരള ടൂറിസത്തിന്റെ ഒന്‍പത് അജണ്ടകള്‍ പ്രചരിപ്പിക്കുന്നതിനായുള്ള തീമുകളാണ് ഓരോ ദിവസത്തേക്കുമായി സജ്ജീകരിച്ചിരിക്കുന്നത്.
മണ്‍സൂണ്‍ മാരത്തോണാണ് ഇവ്വതണത്തെ മേളയുടെ പ്രധാന ആകര്‍ഷണം. അഞ്ച്, 10, മിനി മാരത്തോണുകളായി മണ്‍സൂണ്‍ മാരത്തോണ്‍ നടക്കുക. ഇതിലെ വിജയികള്‍ക്ക് ഉപഹാരങ്ങളും നല്‍കും. സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തു നിന്നുമായി നിരവധി ആളുകള്‍ മാരത്തോണിനായി രജിസ്ട്രേഷന് നടത്തിയിട്ടുണ്ട്. മഡ്ഫുട്ബോള്‍ ഇത്തവണയും സോണല്‍ മത്സരങ്ങളായാണ് നടക്കുക. പെരിക്കല്ലൂര്‍, വള്ളിയൂര്‍ക്കാവ്, കല്ലൂര്‍, കാക്കവയല്‍ എന്നീ സോണുകളില്‍ 48 ടീമുകള്‍ മാറ്റുരക്കും. യഥാക്രമം ജൂണ്‍ 24, 25, ജൂലൈ ഒന്ന്, രണ്ട് തീയതികളിലാണ് ‘മഡ് ഫുട്ബോള്‍മേള’ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: