മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ വലതുകനാല്‍ ജലവിതരണം തടസ്സപ്പെട്ടതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയറുമായി ചര്‍ച്ച നടത്തി.
വലതുകനാല്‍ സൈഡ് ലെവല്‍ വരെ വൃത്തിയാക്കുകയും കാടുകള്‍ വെട്ടിതെളിക്കുകയും ചെയ്തിരുന്നു. തടസ്സങഅങള് നീക്കിയിട്ടും ജലവിതരണം പുന:സ്ഥാപിക്കാത്ത നടപടിയില്‍ കര്‍ഷകര്‍ ആശങ്കയിലാണ്. എന്നാല്‍ സൈഡ് ലെവല്‍ വരെ മണ്ണുനീക്കുന്നതിന് ഫണ്ട് അനുവദിച്ചെങ്കില്‍ മാത്രമെ ജലവിതരണം നടത്താന്‍ കഴിയു എന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍.
സമുദ്രനിരപ്പില്‍ നിന്നും 77മീറ്റര്‍ താഴ്ന്നാണ് ഇടതുകനാല്‍ എന്നാല്‍ വലതുകനാലാകട്ടെ ഇതിനേക്കാള്‍ ആറ്മീറ്റര്‍ ഉയരത്തിലാണ്. അതിനാല്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ മാത്രമെ ജല വിതരണം സുഗമമാകു.
എന്‍.ഷംസുദീന്‍ എംഎല്‍എയുമായി ചര്‍ച്ച നടത്തി ഫണ്ട് അനുവദിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാമെന്ന് കര്‍ഷകകോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: