പാലക്കാട്: സമരസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു നടപ്പാക്കുമെന്ന് സര്‍ക്കാര്‍ നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്റ്ററേറ്റിന് മുന്പില് നടന്നുവരുന്ന അനിശ്ചിത കാല സത്യഗ്രഹം തല്ക്കാലം നിര്‍ത്തിവയ്ക്കാന്‍ തീരിമാനിച്ചു.
മുഖ്യമന്ത്രിയുമായി പ്ലാച്ചിമട സമരപ്രവര്‍ത്തകര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.മുഖ്യമന്ത്രി പിണറായി വിജയന്, മന്തരിമാരായ മന്ത്രി എ.കെ.ബാലന്, ജലവകുപ്പുമന്ത്രി മാത്യു ടി തോമസ്സ്,കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ.വകുപ്പുതലവന്മാര് എന്നിവര്‍ മുഖ്യമന്തരിയുടെ ചേംബറില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു.
എന്നാല്‍ സര്‍ക്കാര്‍ നടപടികള്‍ മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വീണ്ടും ശക്തമായ സമര വുമായി മുന്നോട്ടുപോകും.പ്ലാച്ചിമടയിലെ നിലവിലെ പന്തല്‍ സമരം തുടരും.
സമരസമിതി ചെയര്മാന് വിളയോടി വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു.കണ്‍വീനര്‍മാരായ കെ.വി.ബിജു, എ.ശക്തിവേല്‍,ജനറല്‍ കണ്‍വീനര്‍ ആറുമുഖന്‍ പത്തിച്ചിറ,ചെയര്മാന് അമ്പലക്കാട് വിജയന്, വൈസ് ചെയര്മാന് പുതുശേരി ശ്രീനിവാസന്, ആദിവാസി സംരക്ഷണ സംഘം പ്രസിഡണ്ട് മാരിയപ്പന് നീലിപ്പാറ, സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കമ്മിറ്റി അംഗം വര്‍ഗ്ഗീസ് തൊടുപറമ്പില്‍, സജീഷ് കുത്തന്നൂര്‍(പാലക്കാടന്‍ കര്‍ഷക മുന്നേറ്റം), വി.പി നിജാമുദീന്‍ (തണ്ണീര്‍തട സംരക്ഷണ സമിതി), കല്ലൂര്‍ ശ്രീധരന് (നല്ല ഭൂമി) തുടങ്ങിയവര്‍ സംസാരിച്ചു.
സമിതി ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും നിയമപരിരക്ഷയോടു കൂടി മൂന്ന് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ നടപ്പിലാക്കാമെന്ന് മുഖ്യമന്ത്രിയും, മന്ത്രിമാരും സമരസമിതിഐക്യദാര്ഢ്യ സമിതി നേതാക്കള്‍ക്ക് ഉറപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: