ബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെയും അദ്ദേഹത്തിന്റെ ചിത്രം ‘മൈ നെയിം ഈസ് ഖാന്’ നേയും പ്രശംസിച്ച് ബ്രസീലിയന്‍ എഴുത്തുകാരന് പൗലോ കൊയ്ലൊ. ട്വിറ്ററിലാണ് പൗലോ കൊയ്ലോ ഷാരൂഖിനെ കുറിച്ചുള്ള അഭിപ്രായം പങ്ക് വെച്ചത്.
താന്‍ ആകെ കണ്ടിട്ടുള്ള ഒരേ ഒരു ഷാരൂഖ് സിനിമ ‘മൈ നെയിം ഈസ് ഖാന്’ ആണെന്നും 2010 ല്‍ ഇറങ്ങിയ സിനിമ ഈ വര്‍ഷമാണ് കാണാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ സിനിമയിലെ ഷാരൂഖിന്റെ അഭിനയം മികച്ചതായിരുന്നുവെന്നും ഹോളിവുഡിലെ പക്ഷപാതം ഇല്ലായിരുന്നെങ്കില്‍ ഷാരൂഖിന് ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചേനെയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ബ്രസീലുകാരനായ പൗലോ കൊയ്ലോ ലോകത്തെ തന്നെ മികച്ച എഴുത്തുകാരനാണ്.
അദ്ദേഹത്തിന്റെ ‘ദി ആല്‍ക്കമിസ്റ്റ്’ എന്ന നോവല്‍ 81 ഓളം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ദി ആല്‍ക്കമിസ്റ്റ് നോവലിനെ ആസ്പദമാക്കി മലയാളത്തില്‍ ഒരു സിനിമയും നിര്‍മ്മിച്ചിട്ടുണ്ട്.
"My name is Khan and I am not a terrorist" Congratulations @iamsrk for the 7th anniversary of this wonderful movie! pic.twitter.com/6IlqFtGfMl
— Paulo Coelho (@paulocoelho) February 11, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: