കോട്ടപ്പാറ: ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തി തീര്‍ത്തും നഷ്ടപ്പെട്ടതോടെ കേരളത്തില്‍ അവശേഷിക്കുന്ന ശക്തികേന്ദ്രങ്ങള്‍ സംരക്ഷിക്കാനും പുതിയവ സൃഷ്ടിക്കാനും സിപിഎം വ്യാപകമായ അക്രമങ്ങള്‍ അഴിച്ചു വിടുകയാണെന്ന് ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യകാരിയംഗം കെ.ബി.പ്രജില്‍ പറഞ്ഞു. കോട്ടപ്പാറയില്‍ നടന്ന ആര്‍എസ്എസ് സാംഘികില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ച വേളയില്‍ ഈ രാജ്യത്ത് ഒരു ദേശീയതയല്ലെന്നും 16 വ്യത്യസ്ത ഭൂവിഭാഗങ്ങളായി വിഭജിക്കണമെന്നും ആവശ്യപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അതേ നിലപാടാണ് ഈയിടെ ജെ.എന്‍.യുവിലും മുഴങ്ങിയത്. കാശ്മീരിനും കേരളത്തിനും സ്വാതന്ത്യം വേണമെന്ന മുദ്രാവാക്യം മുഴങ്ങിയത് ദേശീയതയുടെ കുടക്കീഴില് അണിനിരന്ന ഈ രാജ്യത്തെ കോടാനുകോടി ജനങ്ങളെ അവഹേളിക്കലാണ്.
കമ്മ്യൂണിസ്റ്റ് ഗ്രാമങ്ങളിലേക്ക് ദേശീയതയുടെ സന്ദേശമെത്തിക്കാന്‍ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ തയ്യാറാകണം. ദേശീയ കാഴ്ച്ചപ്പാടുള്ള ആര്.എസ്.എസ് പ്രസ്ഥാനത്തെ നിരന്തരം അവഹേളിക്കുന്നതിലൂടെയും ആക്രമിക്കുന്നതിലൂടെയും സിപിഎം ലക്ഷ്യമിടുന്നത് ഭാരതത്തിന്റെ തകര്‍ച്ചയാണെന്ന് തിരിച്ചറിയണമെന്നും കെ.ബി. പ്രജില്‍ കൂട്ടിച്ചേര്‍ത്തു.
ആര്.എസ്.എസ് കാഞ്ഞങ്ങാട് ജില്ലാ കാര്യവാഹ് കെ.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു.
മാവുങ്കാലില്‍ നിന്നും മൂന്നാം മൈലില്‍ നിന്നുമാരംഭിച്ച് കോട്ടപ്പാറയില്‍ സംഗമിച്ച പഥസഞ്ചലനത്തില്‍ മുന്നൂറു ഗണവേഷധാരികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: