ന്യൂദല്‍ഹി: ഉപഭോക്തൃ വിലസൂചിക അടിസ്ഥാനത്തിലുളള പണപ്പെരുപ്പം 3.2 ശതമാനമായി കുറഞ്ഞേക്കും. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന്് അവശ്യസാധനങ്ങള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞതാണ് പണപ്പെരുപ്പം കുറയാന്‍ കാരണം.
കഴിഞ്ഞ ഡിസംബറില്‍ 3.4 ശതമാനമായിരുന്ന ഉപഭോക്തൃ വിലസൂചിക അടിസ്ഥാനത്തിലുളള പണപ്പെരുപ്പം 3.2 ശതമാനമായി കുറഞ്ഞേക്കുമെന്ന് ഐസിആര്‍എയിലെ പ്രധാന സാമ്പത്തിക വിദഗ്ധയായ അദിതി നായര്‍ പറഞ്ഞു.
2015 ഒക്ടോബറില്‍ 5 ശതമാനമായിരുന്ന പണപ്പെരുപ്പം നവംബറില്‍ 5.41 ശതമാനമായും ഡിസംബറില്‍ 5.61 ശതമാനമായും 2016 ജനുവരിയില്‍ 5.69 ശതമാനമായും ഉയര്‍ന്നു. എന്നാല്‍ 2016 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: