തിരുവനന്തപുരം: കേരളത്തിലെ പ്രാഥമിക സര്‍വ്വീസ് സഹകരണ ബാങ്കുകളിലൂടെ വിതരണം ചെയ്തിട്ടുള്ള 6.53 ലക്ഷം കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ മാര്‍ച്ച് 31 നകം റുപേ കിസാന്‍ കാര്‍ഡുകളാക്കി മാറ്റുന്നതിന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രാഥമിക കാര്‍ഷിക സഹകരണ സംഘം അസോസിയേഷന് പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി.
കേരളത്തിലെ കര്‍ഷകര്‍ക്കും പ്രാഥമിക ബാങ്കുകളിലൂടെ കാര്‍ഷിക വായ്പകളും മറ്റ് ആധുനിക ബാങ്കിംഗ് സൗകര്യങ്ങളും ക്ഷേമപെന്‍ഷനും ഗ്യാസ് സബ്സിഡിയുമടക്കമുള്ള ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സൗകര്യങ്ങളും റുപ്പേ കിസാന്‍ കാര്‍ഡിലൂടെ നല്‍കുന്നതിന് സാധിക്കുമെന്ന് നബാര്‍ഡ് പ്രതിനിധികള്‍ യോഗത്തെ അറിയിച്ചു.
ഈ പദ്ധതി പ്രകാരം പ്രാഥമിക സര്‍വ്വീസ് സഹകരണ ബാങ്ക് ഉപഭോക്താക്കളുടെ സേവിംഗ്സ് ബാങ്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് അതത് ജില്ലാ സഹകരണ ബാങ്കുകളില്‍ തുറക്കും. എന്നാല്‍ ജില്ലാ ബാങ്ക് ബ്രാഞ്ചില്‍ നിന്നും ഈ അക്കൗണ്ടുകളിലൂടെ നേരിട്ട് പണം പിന്‍വലിക്കാന്‍ അനുവദിക്കുകയില്ല. മറിച്ച് എടിഎം/പോസ് മെഷീനുകള്‍ അല്ലെങ്കില്‍ പ്രാഥമിക സംഘങ്ങളുടെ ബ്രാഞ്ചുകള്‍ വഴി കര്‍ഷകര്‍ക്ക് പണം പിന്‍വലിക്കാം.
അനുവദിക്കുന്ന റുപ്പേ കാര്‍ഡ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ ഡെബിറ്റ് കാര്‍ഡായും, കാര്‍ഷിക വായ്പാ അക്കൗണ്ടില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡായും ഉപയോഗിക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: