തിരുവനന്തപുരം: ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി ദേശീയാടിസ്ഥാനത്തില്‍ രണ്ടു മാസം നീണ്ടു നില്ക്കുന്ന ഓണ്‍ലൈന്‍ സെല്‍ഫി മത്സരം നടത്തുന്നു. കേരളത്തിലെ കായലുകളുമായി ബന്ധപ്പെടുത്തി ‘മൂഡ്സ് ഓണ്‍ വേവ്സ് ബാക്ക്വാട്ടേഴ്സ് കണ്ടസ്റ്റ്’ എന്ന പേരിലാണ് ‘മൂഡ്സ് ഓണ്‍ വേവ്സ്’ എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായുള്ള മത്സരം.
എച്ച്എല്‍എല്ലിന്റെ തിരുവനന്തപുരം പൂജപ്പുരയിലെ കോര്‍പ്പറേറ്റ് ഓഫിസില്‍ നടന്ന ചടങ്ങില്‍ സിഎംഡി ആര്.പി. ഖണ്ഡേല്വാല് മത്സരം ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ മുന്നിലെത്തുന്ന പത്ത് ദമ്പതികള്‍ക്ക് സൗജന്യമായി കേരളത്തിലെ ഹൗസ്ബോട്ടുകളില്‍ രണ്ട് പകലും ഒരു രാത്രിയും ചെലവഴിക്കാം. വിജയികള്‍ക്ക് വന്നുപോകുന്നതിന് സൗജന്യ വിമാനയാത്രാ ടിക്കറ്റും നല്‍കും.
www.moodsplanet.com എന്ന വെബ്സൈറ്റിലെ ങീീറഛെിണമ്ല െലിങ്കില് ലഭിക്കുന്ന പേജിലാണ് സെല്‍ഫികള്‍ പോസ്റ്റ് ചെയ്യേണ്ടതെന്ന് എച്ച്എല്‍എല്‍ വൈസ് പ്രസിഡന്റ് ടി. രാജശേഖരന് അറിയിച്ചു. ഇതോടൊപ്പം മത്സരാര്‍ഥികള്‍ തങ്ങളുടെ വിവരങ്ങളും അതില്‍ ചേര്‍ക്കണം. സെല്‍ഫി പോസ്റ്റ് ചെയ്യേണ്ട അവസാന തിയതി ഏപ്രില്‍ 14 ആണ്. വിജയികളെ മേയ് ഒന്നിന് പ്രഖ്യാപിക്കും. മൂന്നു മാസത്തിനകം വിജയികള്‍ സമ്മാനങ്ങള്‍ കൈപ്പറ്റണം. ചടങ്ങില്‍ എച്ച്എല്‍എല്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ബാബു തോമസ്, ടെക്നിക്കല്‍ ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഇ.എ. സുബ്രഹ്മണ്യന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: