ന്യൂദല്‍ഹി: ആഗോളതലത്തില്‍ എണ്ണവില ഉയര്‍ന്നതോടെ വിപണിയിലെ സാധനങ്ങളുടെ വിലയില്‍ 5.25 ശതമാനം വര്‍ധന. 30 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ വില വര്‍ധിച്ചിരിക്കുന്നത്.
നാണയപ്പെരുപ്പത്തെ കേന്ദ്രീകരിച്ചാണ് മൊത്ത വില സൂചിക നിലകൊള്ളുന്നത്. നാണയപ്പെരുപ്പത്തെ തുടര്‍ന്ന് ഡിസംബര്‍ വരെയുള്ള 3.39 ശതമാനം വളര്‍ച്ച ഉണ്ടായിട്ടുണ്ടെന്നാണ് വാര്‍ഷിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016 ജനുവരിയില്‍ ഇത് 1.07 ശതമാനം ആയിരുന്നു.
ഇതിനു മുമ്പ് 2014 ജൂലൈയിലാണ് ഏറ്റവും കൂടുതല്‍ മൊത്ത വിപണി വില സൂചിക ഉയര്‍ന്നിട്ടുള്ളത്. 5.41 ശതമാനം. എന്നാല്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ വിപണി വില കഴിഞ്ഞ മാസത്തേതില്‍ നിന്നും ഈ വര്‍ഷം ജനുവരിയില്‍ 8.56 ശതമാനം ഉയരത്തിലാണ്. ഡീസലിന്റേയും, പെട്രോളിന്റേയും വില 31.10 ശതമാനവും, 15.66 ശതമാനം വീതം ഉയര്‍ന്നതാണ് വിപണി വിലയിലും പ്രതിഫലിച്ചിരിക്കുന്നതെന്നാണ് കണക്കുകളില്‍ പറയുന്നത്.
അതേസമയം 2017-18ന്റെ ആദ്യ പാദത്തില്‍ നാണയപ്പെരുപ്പം 4 മുതല്‍ 4.5 വരേയും രണ്ടാം പാദത്തില്‍ 4.5 മുതല്‍ 5 ശതമാനവും ആകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: