മുംബൈ: ടാറ്റാ മോട്ടോഴ്സിന്റെ മൊത്തലാഭത്തില്‍ 96.22 ശതമാനം ഇടിവ്. ഡിസംബറിലെ മൂന്നാം പാദത്തിലിറങ്ങിയ കണക്കുകള്‍ പ്രകാരം അറ്റാദായം 111.57 കോടി മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ടാറ്റാ മോട്ടോഴ്സിന്റെ മൊത്തലാഭം 2,952.67 കോടി ആയിരുന്നെന്ന് കമ്പനി ബിഎസ്ഇയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കമ്പനിയുടെ വാഹന വില്‍പ്പനയില്‍ ഒക്ടോബര്‍-ഡിസംബറില്‍ അവസാനിക്കുന്ന പാദത്തില്‍ 2.2 ശതമാനമാണ് ഇടിവുണ്ടായത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ വില്‍പ്പനയില്‍ 69,398.07 കോടി നേടിയപ്പോള്‍ ഈ വര്‍ഷം 67,864.95 കോടി മാത്രമാണ് നേടിയത്.
അതേസമയം ടാറ്റയെ അപേക്ഷിച്ച് 13.1 ശതമാനം വളര്‍ച്ച നേടാനായെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: