ദുല്‍ക്കര്‍ സല്മാന് നായകനായി സുകുമാരക്കുറുപ്പിന്റെ കഥ വീണ്ടും വരുന്നു.ഇന്‍ഷ്വറന്‍സ് തട്ടിപ്പില്‍ ആള്‍മാറാട്ടം നടത്തി ചാക്കോ എന്നയുവാവിനെ കാറില്കൊലപ്പെടുത്തി മുങ്ങിയ സുകുമാരക്കുറുപ്പിന്റെ ഒളിച്ചോട്ടത്തിന്റെ കഥ സിനിമയേയും വെല്ലുന്നതാണ.
ദുല്‍ക്കറാണ് സുകുമാരക്കുറുപ്പായി അഭിനയിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം.
ഇതു കേള്‍ക്കുമ്പോള്‍ പഴയ പ്രേക്ഷകര്‍ക്കു ഈ സംഭവം ഇതിവൃത്തമാക്കി ബേബി സംവിധാനം ചെയ്ത എന്‍.എച്ച്.47 എന്ന ക്രൈം ത്രില്ലറാണ് ഓര്മ വരുന്നത്.
പാപ്പനംകോട് ലക്ഷ്മണന് രചന നിര്‍വഹിച്ച ചിത്രത്തില്‍ അന്നത്തെ വന്‍താരങ്ങള്‍ അണിനിരന്നിരുന്നു. സുകുമാരന്‍,ശ്രീനാഥ്,ടി.ജി.രവി,ജഗതി,ബാലന്.കെ.നായര്‍,ജോസ്,ലാലു അലക്സ്,മാളാ അരവിന്ദന്,പ്രതാപചന്ദ്രന്,നെല്ലിക്കോട് ഭാസ്ക്കരന്‍,ശുഭ,ജലജ,നന്ദിത ബോസ്,ഫിലോമിന എന്നിങ്ങനെ നീണ്ട ഒരു താരനിര തന്നെ ഉണ്ടായിരുന്നു.ദയാളന്‍ ക്യാമറയും ശ്യാം സംഗീതവും നിര്‍വഹിച്ചു.സാജ് പ്രൊഡക്ഷന്റെ ബാനറില്‍ സാജനായിരുന്നു നിര്‍മമാണം.
കേരളത്തെ ഇളക്കി മറിച്ച ഈ കൊലപാതക കഥ പ്രേക്ഷകനേയും ആകര്‍ഷിച്ചു. ചിത്രം ഹിറ്റായിരുന്നു.കൊല്ലപ്പെട്ട ചാക്കോ ആയി സുകുമാരനാണ് അഭിനയിച്ചത്.സുകുമാരക്കുറുപ്പായി ടി.ജി.രവിയും.സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഇന്നും നിശ്ചയമില്ല.അയാളുമായി രൂപസാദൃശ്യമുള്ള ആളെ അവിടേയും ഇവിടേയും കണ്ടുവെന്നു പറയുന്നതല്ലാതെ ഒന്നും വ്യക്തമല്ല.പഴയ ചിത്രത്തിന്റെ പുതുരൂപം കാണികളെ ആകര്‍ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: