നിരത്തുകള്‍ വാഹനങ്ങള്‍ക്കു മാത്രമുള്ളതോ.ഒന്നു റോഡുമുറിച്ചു കടക്കാന്‍ കാല്‍നട യാത്രക്കാര്‍ക്കുള്ള പങ്കപ്പാടു കാണുമ്പോള്‍ അങ്ങനെ പറയേണ്ടിവരും.ഒരുവണ്ടിയും അവരെ ഗൗനിക്കാറില്ല.ജീവന് കൈയില്പ്പിടിച്ചുവേണം ഒന്നു റോഡിനപ്പുറം കടക്കാന്‍ എന്നവസ്ഥ.നിരത്ത് വണ്ടിക്കാര്‍ക്കു മാത്രമുള്ളതാണെന്നുള്ള അലിഖിതമായ അവകാശമാണ് അവര്‍ പ്രകടിപ്പിക്കുന്നത്.സീബ്രാവരകളോ പ്രായമോ കുട്ടിത്വമോ ഒന്നും നോക്കാതെ കണ്ണും കാതുമില്ലാതെ വണ്ടി പാഞ്ഞുപോകുന്നു.
ഒരു റോഡു സംസ്ക്കാരമോ വാഹന സംസ്ക്കാരമോ ഇല്ലാത്തതിന്റെ കുറവുകൂടിയാണ് നമ്മുടെ നിരത്തുകള്‍ കുരുതിക്കളമാകുന്നതിന്റെ ഒരു കാരണം.നിയമത്തോടുള്ള വിധേയത്ത കുറവിനേക്കാള്‍ മനുഷ്യനോടുള്ള കൂറില്ലായ്മയാണ് ഇതു കാണിക്കുന്നത്.വണ്ടി ഓടിക്കാന്‍ കഴിയുന്നവരെല്ലാം ഡ്രൈവര്മാരാകുന്നതാണ് നമ്മുടെ നാട്ടിലെ പ്രശ്നം.മാനുഷികമൂല്യങ്ങളോടുള്ളആദരവ് കൂടി ഉണ്ടെങ്കിലേ ഒരു യഥാര്‍ഥ ഡ്രൈവറാകൂ എന്ന സത്യം എല്ലാവരും മറക്കുന്നു.തന്റേയും വണ്ടിക്കകത്തിരിക്കുന്നവരുടേയും മറ്റു വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടേയും കാല്‍നട യാത്രക്കാരുടേയും കൂടി ജീവനെക്കൂടി മാനിച്ചുകൊണ്ടാവണം ഒരു ഡ്രൈവര്‍ വാഹനമോടിക്കേണ്ടത്.
വിദേശങ്ങളില്‍ തിക്കും തിരക്കും നിറഞ്ഞതു തന്നെയാണ് നിരത്തുകളെങ്കിലും കാല്‍നടക്കാരുടെ അവകാശവും സ്വാതന്ത്ര്യവും അവിടെ സംരക്ഷിക്കപ്പെടാറുണ്ട്.യാത്രക്കാര്‍ കടന്നുപോകാന്‍ വാഹനങ്ങള്‍ കൂട്ടത്തോടെ നിര്‍ത്താറുമുണ്ട്.റോഡു മര്യാദയും വാഹനസംസ്ക്കാരവും ഉള്ളതുകൊണ്ടാണ് ഇത്തരം പൗരസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നത്.വിദേശങ്ങളില്‍ ഡ്രൈവിംഗ് ലൈസന്‍സു കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്.നമ്മുടെ നാട്ടില്‍ എങ്ങനേയും ലൈസന്‍സ് കിട്ടും എന്നതുപോലെ ലൈസന്സില്ലാത്തവനും വണ്ടിയോടിക്കാം.അബദ്ധത്തില്‍ പിടിക്കുമ്പോള്‍ മാത്രമേ ഇത്തരം ലൈസന്സില്ലായ്മ അറിയുകയുള്ളൂ.
ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ ക്കു മുന്‍പന്തിയിലാണു കേരളം.വിദേശങ്ങളില#് ഡ്രൈവര്‍മാരുടെ കൃത്യവിലോപങ്ങള്ക്കു കനത്ത ശിക്ഷ കിട്ടുമ്പോള്‍ ഇവിടെ അങ്ങനെയൊന്നു സംഭവിക്കാറില്ല.കിട്ടിയാല്‍ തന്നെ നിസാ ചില വകുപ്പുകളില്‍ മാത്രം. ഇനി ശിക്ഷ കടുത്തതാണെങ്കില്‍ അതില്‍ നിന്നും ഊരിപ്പോകാനുള്ള സൂത്രങ്ങളൊക്കെ നമ്മുടെ ആള്‍ക്കാര്‍ക്കറിയാം. മനുഷ്യനു തന്നെ വിലയില്ലാത്ത നാട്ടില്‍ റോഡപകടവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്കും എന്തു വില എന്നാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: