ന്യൂദല്‍ഹി: അമേരിക്കല്‍ ബഹുരാഷ്ട്ര വാഹന നിര്‍മ്മാണ കമ്പനിയായ ജനറല്‍ മോട്ടേഴ്സിന്റെ ഇന്ത്യയിലെ മൂന്നിലൊന്ന് ഡീലര്‍ഷിപ്പുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അടച്ചുപൂട്ടി. വന്‍തോതില്‍ വളരുന്ന ആഭ്യന്തര കാര്‍ വിപണിയില്‍ തിരിച്ചടി നേരിടുന്നതിനാലാണ് ഡീലര്‍ഷിപ്പുകള്‍ പൂട്ടുന്നത്.
250 യൂണിറ്റുകളില്‍ 90 ഔട്ട്ലെറ്റുകള് കഴിഞ്ഞവര്‍ഷം പൂട്ടി. 160 ഔട്ട്ലെറ്റുകള് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് രാജ്യത്ത് 280 വില്പന കേന്ദ്രങ്ങള്‍ കമ്പനിക്കുണ്ടായിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ നെറ്റ്വര്‍ക്ക് പകുതിയായി കുറഞ്ഞു. ഡീലര്‍ഷിപ്പുകള്‍ പൂട്ടുന്നത് സംബന്ധിച്ച് എന്തെങ്കിലും വിശദീകരണം നല്കുവാന് കമ്പനി തയ്യാറായിട്ടില്ല.
ജിഎം മോട്ടോഴ്സ് ഗ്ലോബല്‍ സിഇഒ മേരി ബാര രണ്ട് വര്‍ഷം മമ്പ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കമ്പനി സ്ഥായിയായി ലാഭകരമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഒന്നര വര്‍ഷമായി വലിയ പ്രതിസന്ധിയാണ് നേരിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: