ന്യൂദൽഹി: രാജ്യത്ത് പുതിയ ആഭ്യന്തര വിമാന സർവ്വീസ് ആരംഭിച്ചു. ‘സൂം’ എയർ സർവ്വീസ് എന്ന് പേരിട്ടിരിക്കുന്ന ഈ വിമാന സർവ്വീസിന്റെ ആദ്യ യാത്ര ന്യൂദൽഹിയിൽ നിന്നും കൊൽക്കത്ത വഴി ദുർഗാപൂരിലേക്ക് നടന്നു.
കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് ഡിജിസിഎ വിമാനക്കമ്പനിക്ക് യാത്രാനുമതി നൽകിയത്. രാജ്യത്തെ പന്ത്രണ്ടാമത്തെ ആഭ്യന്തര വിമാന സർവ്വീസാണ് ‘സൂം’. സെക്സസ് എയർ സർവ്വീസെന്നാണ് കമ്പനിയുടെ മുഴുവൻ പേര്. ന്യൂദൽഹിയിൽ നിന്നും അമൃത്സർ, സൂറത്ത്, ബാവ്നഗർ എന്നിവടങ്ങളിലേക്കും വിമാനം സർവ്വീസ് നടത്തും.
CRJ 200LR വിമാനങ്ങളാണ് കമ്പനി ഉപയോഗിക്കുന്നത്. ഭാവിയിൽ സൗത്ത് ഇന്ത്യൻ നഗരങ്ങളിലേക്കും സർവ്വീസ് തുടങ്ങാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: