ന്യൂദല്‍ഹി: എസ്ബിഐയില്‍ അഞ്ച് അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിക്കുമ്പോള്‍ ജീവനക്കാരുടെ സേവന വ്യവസ്ഥകളില്‍ യാതൊരു പ്രശ്നവുമുണ്ടാകില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി.
ബാങ്കുകളുടെ ലയനത്തോടെ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമത വര്‍ദ്ധിക്കുകയും ആദ്യവര്‍ഷം 1000 കോടിയുടെ ലാഭം നേടാനാകുമെന്നും ഔദ്യോഗിക പത്രക്കുറിപ്പില്‍ പറയുന്നു.
അസോസിയേറ്റ് ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് എസ്ബിഐയുടെ ആഗോള നെറ്റ്വര്‍ക്കിലുടെ നേട്ടമുണ്ടാക്കാനാകും. ലയനം മികച്ച മാനേജ്മെന്റിനും ഉയര്‍ന്ന വായ്പാ നിരക്കിനും പണം ഒഴുക്ക് നിയന്ത്രിക്കുന്നതിനും ആറ് വ്യത്യസ്ഥ നിരീക്ഷണത്തിന് പകരം ഒറ്റ സംവിധാനത്തിനും സഹായിക്കും.
ബാങ്ക് ലയനത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയതോടെ എസ്ബിഐയുടെയും അസോസിയേറ്റ് ബാങ്കുകളുടെയും ഓഹരി നിരക്ക് 3-13% ആയി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: