തൃശൂര്‍: ആയിരത്തിലധികം നെയ്ത്ത് ഗ്രാമങ്ങളിലെ സൃഷ്ടികള്‍ കേരളത്തില്‍ ആദ്യമായി ഒരുമിക്കുന്നു, കല്യാണ്‍ സില്‍ക്സിന്റെ കോട്ടണ്‍ ഫെസ്റ്റിവലിലൂടെ. കോട്ടണ്‍ ക്ലാസിക്സ് എന്ന പേരില്‍ മേളക്ക് കേരളത്തിലുടനീളമുള്ള ഷോറൂമുകളില്‍ തിരിതെളിഞ്ഞു. ഇന്ത്യയുടെ വിവിധ ദിക്കുകളിലായി വ്യാപിച്ചുകിടക്കുന്ന ആയിരത്തിലേറെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്ന് നേരിട്ട് ശേഖരിച്ച ലക്ഷക്കണക്കിന് കോട്ടണ്‍ സാരികളും ഇതര കോട്ടണ്‍ ശ്രേണികളുമാണ് മേളയെ സവിശേഷമാക്കുന്നത്.
പേര് സൂചിപ്പിക്കുന്നതുപോലെ ക്ലാസിക് വസ്ത്രശ്രേണികളാണ് ഈ മേളയിലൂടെ മലയാളിയുടെ മുന്നിലെത്തുക. ഡിസൈന്‍ ആശയങ്ങളിലും പാറ്റേണുകളിലും പുതിയ തരംഗങ്ങള്‍ സൃഷ്ടിക്കുവാന്‍ ഒരുങ്ങുന്ന ഈ കോട്ടണ്‍ ഫെസ്റ്റിവലിലൂടെ പുതിയ നെയ്ത്ത് ശൈലികളും നവീന പ്രിന്റിംഗ് രീതികളും നൂതന വര്‍ക്കുകളും മലയാളിയുടെ സ്വന്തമാകും.
ഓരോ വര്‍ഷവും പുതിയ വസ്ത്രശൈലികളും ഡിസൈന്‍ ആശയങ്ങളും കോട്ടണ്‍ ഫെസ്റ്റിവലിലൂടെ അവതരിപ്പിക്കുവാന്‍ കല്യാണ്‍ സില്‍ക്സ് പ്രതിജ്ഞാബദ്ധമാണ്. അതീവശ്രദ്ധയോടുകൂടിയാണ് കല്യാണ്‍ സില്‍ക്സ് ശ്രേണികള്‍ നിര്‍മ്മിക്കുന്നത്.
പ്രകൃതിദത്തമായ അസംസ്കൃത വസ്തുക്കളും പ്രക്രിയകളുമുപയോഗിച്ച് തങ്ങളുടെ നേരിട്ടിള്ള മേല്‍നോട്ടത്തിന് കീഴിലാണ് ഈ ശ്രേണികളുടെ നിര്‍മ്മാണം. അതുകൊണ്ടുതന്നെയാണ് ഓരോ വര്‍ഷം കഴിയുന്തോറും കല്യാണ്‍ സില്‍ക്സിന്റെ കോട്ടണ്‍ ഫെസ്റ്റിവലിന്റെ പ്രസക്തി മലയാളികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നതെന്ന് സിഎംഡി ടി.എസ്. പട്ടാഭിരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: