മുംബൈ: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഓഹരികള്‍ തിരിച്ചുവാങ്ങുവാനൊരുങ്ങുന്നു. 20ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ഓഹരികള്‍ പിന്‍വലിക്കാന്‍ തീരുമാനമെടുത്താല്‍ 2004 മുതല്‍ ലിസ്റ്റ് ചെയ്ത ഷെയറുകളായിരിക്കും ആദ്യം പിന്‍വലിക്കുക.
നേരത്തെ വിപ്രോയും ഓഹരികള്‍ തിരിച്ചുവിളിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 2500 കോടിയുടെ ഓഹരികള്‍ തിരിച്ചുവിളിച്ചതായി വിപ്രോ ഡയറക്ടര്‍ റിഷദ് പ്രേംജി പറഞ്ഞു. ടിസിഎസിന് പിന്നാലെ ഇന്‍ഫോസിസും ഓഹരികള്‍ തിരിച്ചുവാങ്ങുവാനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: