കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജ്മെന്റ് സിസ്റ്റത്തിന് ഐഎസ്ഒ 27001:2013 അംഗീകാരം. കാക്കനാടുള്ള എസ്ഐബി ബില്‍ഡിംഗ്സില്‍ നടന്ന ചടങ്ങില്‍ ബാങ്കിന്റെ എംഡിയും സിഇഒയുമായ വി.ജി. മാത്യു, ബിഎസ്ഐ ഗ്രൂപ്പ് ഇന്ത്യയുടെ എംഡി വെങ്കട്റാം അറബോലുവില് നിന്ന് അംഗീകാരപത്രം ഏറ്റുവാങ്ങി.
ഐഎസ്ഒ 27001:2013 അംഗീകാരത്തിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ ബാങ്കിന്റെ വിവരസാങ്കേതിക വിഭാഗം പുലര്‍ത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ്സ് ഇന്സ്റ്റിറ്റിയൂഷന് പരിശോധന നടത്തിയിരുന്നു. നേരത്തെ ബാങ്കിന്റെ ക്രെഡിറ്റ്, പേഴ്സണല്‍ ഡിപ്പാര്‍ട്ടുമെന്റുകളും ഡാറ്റാ സെന്ററും ഐഎസ്ഒ 9001 ക്വാളിറ്റി മാനേജ്മെന്റ് അംഗീകാരം നേടിയിട്ടുണ്ട്.
സീനിയര്‍ ജനറല്‍ മാനേജരും സിഇഒയുമായ റാഫേല്‍ ടി.ജെ, ഡിജിഎം (ഐടി, ഓപ്പറേഷന്‍സ്) ഷിബു കെ. തോമസ്, ഡിജിഎം (ഡിജിറ്റല്‍ ഡിവിഷന്) സോണി. എ തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: