മീനങ്ങാടി: തോട്ടം തൊഴിലാളി പനി ബാധിച്ച് മരിച്ചു. പാതിരിപ്പാലം മേരിലാന്റ് എസ്റ്റേറ്റ് തൊഴിലാളിയും മധുര സ്വദേശിയുമായ രാജു (75) ആണ് മരിച്ചത്. മീനങ്ങാടി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. മൂന്ന് വർഷമായി മേരിലാന്റ് എസ്റ്റേറ്റിൽ തൊഴിലാളിയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെ തിരിച്ചറിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: