മുക്കം: സിപിഎം. ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപകമായി നശിപ്പിച്ച മുക്കത്തെ ബിജെപി, ബിഎംഎസ് കൊടിമരങ്ങളും വാര്‍ത്താബോര്‍ഡുകളും നൂറ് കണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രകടനമായെത്തി പുനഃസ്ഥാപിച്ചു.ആലിന്‍ ചുവട്ടില്‍ സ്ഥാപിച്ചിരുന്ന ഒന്നും പി.സി. ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന മൂന്നും കൊടിമരങ്ങളും വാര്‍ത്താബോര്‍ഡുകളുമാണ് പുനഃസ്ഥാപിച്ചത്.
പ്രകടനത്തിന് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സി.ടി.ജയപ്രകാശ്, മുക്കം നഗരസഭ പ്രസിഡന്റ് സി.കെ. വിജയന്‍, പി.പ്രേമന്‍, എം.ഇ.രാജന്‍, ടി.കെ.വേലുക്കുട്ടി, നിജു മണാശേരി, അനില്‍കുമാര്‍ എടക്കണ്ടിയില്‍,വി.വി.കൃഷ്ണദാസ്, സത്യന്‍ മഠത്തില്‍, ടി. ബാബു, വിനു അടുക്കാട്ടില്‍, പി.സുമേഷ്, സുഭാഷ് കൊളത്തക്കര, ജിതേഷ്, ഗിരിഷ് എന്നിവര്‍ നേതൃത്വം നല്‍കി.
















