വാഴക്കാട്: ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്നതിലും ബിജെപി പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുണ്ടായ സിപിഎം അക്രമങ്ങളില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം. പാര്‍ട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഴക്കാട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
ബിജെപി മലപ്പുറം ജില്ലാപ്രസിഡന്റ് കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ദിനേശന്‍ അധ്യക്ഷത വഹിച്ചു. ഒബിസി മോര്‍ച്ച ജില്ലാസെക്രട്ടറി സബീഷ് പുളിക്കല്‍, മണ്ഡലം സെക്രട്ടരി ഷിബു അനന്തായൂര്‍, പ്രമോദ് കക്കോവ്, കെ.സി നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
















