മാനന്തവാടി: പുഴയോരത്ത് കളിക്കുന്നതിനിടെ മൂന്ന് വയസ്സുകാരന് പുഴയില്‍ മുങ്ങി മരിച്ചു. ആറാട്ടുതറ ഇല്ലത്തുവയലിലെ ബാലന്-സിന്ധു ദമ്പതികളുടെ മകന് ആകാശ് (3) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് വീടിന് സമീപത്തായുള്ള പുഴയോരത്ത് ഒറ്റയ്ക്ക് കളിക്കുന്നതിനിടയില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തി കുട്ടിയെ കണ്ടെത്തി ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആദിത് ഏക സഹോദരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: