കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാറിന്റെ മൂന്ന് വര്‍ഷത്തെ ഭരണം ലോകത്തിന് തന്നെ മാതൃകയാണെന്ന് എച്ച്.രാജ. പെട്രോളിയം ആന്റ് പ്രകൃതി വാതക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡ് സംഘടിപ്പിച്ച സബ്കാ സാഥ് സബ് കൊ വികാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണം ലോകത്തിന് തന്നെ മാതൃകയാണെന്ന് റെയില്‍വെ പാസഞ്ചേഴ്സ് അമിനിറ്റീസ് ചെയര്മാന് എച്ച്.രാജ പറഞ്ഞു.
ചുരുങ്ങിയ കാലം കൊണ്ട് എല്ലാവരും അസാധ്യമായി കരുതിയത് സാധ്യമാക്കി.സ്വച്ച് ഭാരത് വിജയത്തിലെത്തിച്ചു.സ്കൂളുകളില്‍ ടോയിലറ്റ്കള്‍ സ്ഥാപിച്ച് പെണ്‍കുട്ടികളുടെ ദുരിതത്തിന് അറുതി വരുത്തി.ഇന്ത്യയിലെ മ്പാടും കാര്‍ഷികവും വ്യാവസായികവുമായ ബാങ്ക് ലോണുകള്‍ എളുപ്പമാര്‍ഗ്ഗത്തിലൂടെ ലഭ്യമാക്കി.കാര്‍ഷിക ലോണുകള്‍ നാല് ശതമാനം പലിശക്ക് ലഭ്യമാക്കി. നോട്ട് നിരോധനത്തിലൂടെ നികുതി വരുമാനം വന്‍തോതില്‍ വര്‍ധിച്ചു. കള്ളപ്പണം വന്‍തോതില്‍ പുറത്തെത്തിച്ചു.
ജി.എസ്.ടി.യിലൂടെ നികുതി രാജ്യത്താകെ ഏകീകരിച്ചു. കമ്യൂണിസത്തിന്റെ ഘോരമുഖം നാം സോവിയറ്റ് നാടുകളില്‍ കണ്ടതാണ്. അതില്‍ നിന്ന് വ്യത്യസ്ഥമായി ദീനദയാല്‍ ഉപാദ്യായ ദീര്‍ഘവീക്ഷണത്തോടെ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചതാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
സീറോ ബാലന്‍സ് അകൗണ്ട് തുറന്നതിലൂടെ ഇരുപത്തി എട്ട് കോടി അറുപത് ലക്ഷം ജനങ്ങളുടെ വിവിധങ്ങളായ സബ്സിഡി കൈകളിലെത്തിക്കാന്‍ സാധിച്ചു. ഗ്യാസ് സബ്സിഡി ആധാറില്‍ ബന്ധിപ്പിച്ചതിനാല്‍ അന്‍പതിനായിരം കോടി നീക്കിയിരിപ്പു കിട്ടി.
ഇതിലൂടെ റോഡ്, പാലങ്ങള്‍, റയില്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു.രണ്ടായിരത്തി പത്തൊന്‍പത് ആവുമ്പോഴേക്കും ടോയിലറ്റ് ഇല്ലാത്ത ഒരു വീടു പോലു രാജ്യത്ത് ഉണ്ടാകില്ല. പന്ദ്രണ്ട് രൂപക്ക് അപകട ഇന്‍ഷുറന്‍സും, നൂറ്റിമുപ്പത് രൂപക്ക് ലൈഫ് ഇന്‍ഷുറന്‍സും, ഇരുനൂറ്റിപത്ത് രൂപക്ക് അടല്‍ പെന്ഷന് യോജന തുടങ്ങിയ പദ്ധതിയിലൂടെ രാജ്യത്തിലെ ജനങ്ങളുടെ സമഗ്ര വികസനം സാദ്ധ്യമാക്കി. നരേന്ദ്ര മോഡി ഗവണ്മെന്റിന്റെ മൂന്നാം വാര്‍ഷികത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭാരത് പെട്രോളിയം കോര്പറേഷന് സംസ്ഥാന മേധാവി വെങ്കിട്ട രാമന് അയ്യര്‍, ജില്ലാ നോഡല്‍ ഓഫീസര്‍ അനന്തന് ബി, മറ്റ് സീനിയര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പി.ജി.ആനന്ദകുമാര്‍ സ്വാഗതവും സജി ശങ്കര്‍ അധ്യക്ഷതയും വഹിച്ചു. കെ.പി.ശ്രീശന്, വി.വി.രാജന്.തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. കെ മോഹന്‍ ദാസ് നന്ദി പ്രകാശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: