കാസര്‍കോട്: ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് സമാജത്തിന്റെ സാംസ്കാരിക സമുദ്ധാരണവും സമന്വയവും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച കര്‍മ്മയോഗിയാണ് സ്വര്‍ഗ്ഗീയ മാധവജിയെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി കണ്ണൂര്‍ മേഖലാ പ്രസിഡന്റ് ടി.വി.ഭാസ്കരന് പറഞ്ഞു. വയലാംകുഴി ശ്രീ വിഷ്ണു ക്ഷേത്രത്തില്‍ നടന്ന മാധവജി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമിതിയുടെ പ്രവര്‍ത്തകര്‍ ഓരോരുത്തരും ആചാര്യ തുല്ല്യമായ സ്ഥാനത്തേക്ക് ഉയരേണ്ടതുണ്ട്. അതിനായി നിരന്തരമായ പഠനവും പരിശീലനവും അത്യന്താപേക്ഷിതമാണ്. ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തി സംസ്ഥാന തലത്തില്‍ 29 മുതല്‍ ജൂലൈ 7 വരെ ചാലക്കുടി മുനിപ്പാറയിലെ ആദ്ധ്യാത്മിക കേന്ദ്രമായ ഭാഗവത ഗ്രാമത്തില്‍ ശിബിരം നടക്കും. ശിബിരത്തില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ആചാര്യന്മാര് ക്ലാസെടുക്കും.
യോഗത്തില്‍ കണ്ണൂര്‍ മേഖലാ സെക്രട്ടറി എന്‍.ഭാസ്കരന് അധ്യക്ഷത വഹിച്ചു. സമിതി ജില്ലാ സെക്രട്ടറി ശശിധരന് നമ്പ്യാര്‍, ജില്ലാ ജോ.സെക്രട്ടറി ടി.രമേശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: