മേപ്പാടി: കൊളത്തൂര്‍ ധര്‍മ്മസംവാദം അദ്വൈതാശ്രമത്തിന്റെ ഇരുപത്തി അഞ്ചാം വാര്‍ഷിക ആഘോഷത്തിനോട് അനുബന്ധിച്ച് വയനാട് ജില്ലയില്‍ നടക്കുന്ന ധര്‍മ്മ സംവാദത്തിന് സ്വാഗതസംഘം രൂപീകരിച്ചു. സെപ്തംബര്‍ 17ന് മീനങ്ങാടി സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന ധര്‍മ്മ സംവാദത്തില്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സംപൂജ്യസ്വാമി ചിതാനന്ദപുരി പങ്കെടുത്ത് മാര്‍ഗ്ഗനിര്‍ദേശം നല്‍കും. സ്വാഗതസംഘം ഭാരവാഹികളായ് സി.പി വിജയന്, കെ സുമേഷ് ബാബു (രക്ഷാധികാരിമാര്‍) ആര് ജയപ്രകാശ് മാനിവയല്‍ (പ്രസിഡന്റ്) കെ.സുരേഷ്, സി.എന്‍ രവീന്ദ്രന് (വൈസ്പ്രസിഡന്റ്) പി.സാജു (സെക്രട്ടറി) പി.നിഖില്‍ ദാസ്, എ.സുബ്രമണ്യന്‍ (ജോയിന്റ് സെക്രട്ടറി) എന്‍. ചന്ദ്രന്, രാജന്.കെ.എം, കെ. മുകുന്ദന്, കെ. ശിവപ്രസാദ് (വാഹനപ്രമുഖന്മാര്) മോഹനന് (നിധി പ്രമുഖ്) കെ. സുന്ദരന്‍, എ ശ്രീധരന് കുട്ടി (പ്രചാരണം) ജി.എന്‍ ഗിരീഷ് (സംയോജകന്‍) എന്നിവരെ യോഗം തിരഞ്ഞെടുത്തു മേപ്പാടി അമൃതാനന്ദമയി മഠത്തില്‍ നടന്ന യോഗത്തില്‍ ആര്. ജയപ്രകാശ് മാനിവയല്‍ അധ്യക്ഷത വഹിച്ചു ധര്‍മ്മസംവാദം വയനാട് ജില്ലാ സംയോജകന്‍ കെ.ജി സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: