ന്യൂദല്‍ഹി: ആഗോളതലത്തില്‍ മാന്ദ്യമുണ്ടായിരുന്നെങ്കിലും ഭാരതത്തിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ കഴിഞ്ഞ വര്‍ഷം വലിയ നേട്ടമാണ് കൈവരിച്ചതെന്ന് കണക്കുകള്‍.
വിദേശ നിക്ഷേപത്തില്‍ മുന്‍വര്‍ഷത്തേതില്‍ നിന്ന് 18 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്. 2016ല്‍ ഭാരതത്തിലെ വിദേശ നിക്ഷേപം 46.4 ബില്യണ്‍ ഡോളറാണ്.
കഴിഞ്ഞ ഒക്ടോബറിലാണ് എറ്റവും കൂടുതല്‍ വിദേശ നിക്ഷേപമുണ്ടായത്, 6.2 ബില്യണ്‍ ഡോളര്‍. സപ്തംബറില്‍ ഇത് 5.1 ബില്യണായിരുന്നു.നിക്ഷേപകരില്‍ മുന്പില് അമേരിക്ക തന്നെ. 385 ബില്യണാണ് യുഎസില്‍ നിന്നുള്ള പ്രവാഹം. ആഗോളതലത്തില്‍ വിദേശ നിക്ഷേപം 13 ശതമാനം കുറഞ്ഞപ്പോഴാണ് ഭാരതത്തില്‍ 18 ശതമാനം വര്‍ദ്ധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: