ന്യൂദല്‍ഹി: ഭാരതീയ മഹിള ബാങ്കിനെ എസ്ബിഐയില്‍ ലയിപ്പിക്കാന്‍ വരും മാസങ്ങളില്‍ തന്നെ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കും. അഞ്ച് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.
2013ല്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങ് തുടക്കമിട്ട ഭാരതീയ മഹിളാ ബാങ്കിന് കുറച്ചുനാളായി മേധാവിയില്ല. എംഡിയായിരുന്ന ഉഷാ അനന്തസുബ്രഹ്മണ്യനെ 2015 ആഗസ്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് എംഡിയായി നിയമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: