തിരുവനന്തപുരം: വിവരാവകാശ പ്രവര്‍ത്തകനെതിരെ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയില്‍ വ്യാജ പീഡനകേസ് നല്‍കിയെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും.
വിവരവാകാശ പ്രവര്‍ത്തകനായ പായിച്ചറ നവാസ് വിവാഹ വാദ്ഗാനം നല്കി പീഡിപ്പിച്ചെന്നു കാട്ടി പുത്തന്‍തോപ്പ് സ്വദേശിനിയായ യുവതി പരാതി നല്‍കിയിരുന്നു.
ഇത് വ്യാജപരാതിയാണെന്ന് കാട്ടി നവാസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയെ സമീപിച്ചു. പരാതിയെകുറിച്ച് അന്വേഷിക്കാന്‍ കോടതി ഡിജിപിയോട് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ക്രൈബ്രാഞ്ച് എസ്പി വി. സുരേഷ് കുമാറിനാണ് അന്വേഷണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: