ന്യൂദല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുന്നതിനു മുമ്പ് എസ്ബിടി 600 കോടി സമാഹരിക്കാന്‍ തീരുമാനം. കടപത്ര വില്പനയിലൂടെ ഇത്രയും തുക സമാഹരിക്കാനാണ് എസ്ബിടിയുടെ തീരുമാനം.
ഫെബ്രുവരി 18ന് ചേര്‍ന്ന ബാങ്ക് ഡയറക്ടര്‍ മാരുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ബാങ്കിന് ഇതുസംബന്ധിച്ച് അനുമതി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന പണം ഒന്നാം നിര മൂലധന ഇനത്തില്‍ ഉള്‍പ്പെടുത്തുന്നതാണ്.
എസ്ബിഐ ലയനത്തിന് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ചയാണ് അംഗീകാരം നല്‍കിയത്. എസിബിടിയോടൊപ്പം സ്റ്റേറ്റ് ബാങ്ക് ഓഫ് ബികാനീര്‍ ആന്‍ഡ് ജയ്പൂര്‍(എസ്ബിബിജെ), സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ (എസ്ബിഎം) എന്നീ ബാങ്കുകളുടെ ലയനത്തിനും അംഗീകാരം നല്‍കിയിട്ടുണ്ട്.
അതേസമയം സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയും എസ്ബിഐയില്‍ ലയിക്കുമെന്ന് അറിയിച്ചെങ്കിലും നിലവില്‍ ഇവ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: