ഭീകരതയുടെ മൊത്തക്കച്ചവടമാണ് പാക്കിസ്ഥാന്. കൊടും ക്രൂരത ഒളിപ്പിച്ചതാണ് അവരുടെ ചിരിയും സമാധാനവും. ഭരണകൂടവും സൈന്യവും ഭീകരതയും തമ്മില്‍ വലിയ കൂട്ടുകച്ചവടമാണ് നടത്തുന്നത്. ഇന്ത്യയിലേക്ക് ഭീകരത കയറ്റി അയക്കുകയാണ് അവരുടെ പൈശാചിക വിനോദം. ഇന്ത്യയില്‍ നടന്നിട്ടുള്ള ഭൂരിപക്ഷം ഭീകര പ്രവര്‍ത്തനങ്ങളില്‍ അധികവും പാക്കിസ്ഥാന് അറിഞ്ഞും മൗനാനുവാദത്തോടെയും നടന്നിട്ടുള്ളതാണ്. ഇത്തരം വിവിധ ഭീകരാക്രമണങ്ങളില്‍ പാക്കിസ്ഥാന് പങ്ക് വളരെ വ്യക്തമായിട്ടും അതിനെ മറച്ചുവച്ച് ഇന്ത്യയെ പഴിചാരുകയാണ് പതിവ്.
ഭീകരതയുടെ അമ്മത്തൊട്ടിലായ പാക്കിസ്ഥാന് തന്നെ ബൂമറാങ്ങുപോലെ തിരിച്ചടി നേടുന്നുണ്ട്. കഴിഞ്ഞ ദിവസം ഐഎസ് ഭീകരര്‍ സൂഫി ദേവാലയം തകര്‍ത്തപ്പോള്‍ എണ്പതു പേരാണ് കൊല്ലപ്പെട്ടത്. ഇരുനൂറ്റമ്പതോളം പേര്‍ക്ക് പരിക്കേറ്റു. നൂറു ഭീകരരെ കൊന്നുകൊണ്ടാണ് പാക്കിസ്ഥാന് ഇതിനു തിരിച്ചടി നല്‍കിയത്. അഫ്ഗാന് അതിര്‍ത്തി അടയ്ക്കുകയും അവിടെ തമ്പടിച്ചിരിക്കുന്ന ഭീകരരെ പാക്കിസ്ഥാന് കൈമാറണമെന്നും നിര്‍ദേശിച്ചു. 76 ഭീകരരാണ് അവിടെ പതിയിരിക്കുന്നത്. യുഎന്‍ ശക്തമായി അപലപിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിനെതിരെ ജനം തെരുവിലിറങ്ങി. ഭീകരതയെ തുടച്ചു നീക്കും എന്നാണ് പാക് പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ പ്രഖ്യാപനം.
കുറെ നാളുകളായി പാക് നഗരങ്ങള്‍ ഐഎസ് ഭീകരര്‍ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനെ ചെറുക്കാന്‍ പാക്കിസ്ഥാനു കഴിഞ്ഞിരുന്നില്ല. ആ ദൗര്‍ബല്യമാണ് ഭീരര്‍ മുതലെടുക്കുന്നത്. ഗത്യന്തരമില്ലാതെയാണ് പാക്കിസ്ഥാന് തിരിച്ചടിച്ചത്.
നാളുകളായി അസ്ഥ്ഹിരതയുടെ ബലിയാടായ പാക് ഭരണകൂടങ്ങള്‍ സൈന്യത്തില്‍ നിന്നും നേരിടുന്നതും വന്‍ വെല്ലുവിളിയാണ്. പരസ്പരമുളള ഈ ശത്രുതയാണ് പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്തുന്നത്. പാക്കിസ്ഥാനില്‍ പ്രശ്നങ്ങളുണ്ടാവുമ്പോള്‍ ഇന്ത്യയ്ക്കെതിരെ വെടിയുതിര്‍ത്തോ അതിര്‍ത്തി ലംഘിച്ചോ വിഷയം മറയ്ക്കുകയായിരുന്നു പതിവ്. പാക്കിസ്ഥാന് ഭരിച്ച എല്ലാ ഭരണാധികാരികളും സ്വീകരിച്ചത് ഈ നികൃഷ്ട മാതൃകയായിരുന്നു. കിഴക്കിന്റെ മകളെന്ന് സ്വയം വിശേഷിപ്പിച്ച ബനസിര് ഭൂട്ടോയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ സാമര്‍ഥ്യം കാണിച്ചത്. വിതച്ചതെല്ലാം പാക്കിസ്ഥാന് കൊയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: