ന്യൂദല്‍ഹി: ബജറ്റ് പ്രഖ്യാപനത്തിന് ശേഷം മൂന്നാഴ്ച പിന്നിടുമ്പോഴേക്കും മൂന്ന് റെയില്‍വേ അനുബന്ധ കമ്പനികളുടെ ഓഹരി വിറ്റഴിക്കാനുളള നടപടികള്‍ ധനകാര്യമന്ത്രാലയം ആരംഭിച്ചു. ഐആര്‍ടിസി, ഐആര്‍എഫ്സി, ഇര്‍കോണ്‍ എന്നിവയുടെ ഓഹരികളാണ് വിറ്റഴിക്കുന്നത്.
അടച്ചു തീര്‍ത്ത മൂലധനത്തിന്റെ ഒരു ഭാഗം ഐപിഒയിലൂടെയും വാണിജ്യ ബാങ്കുകളുടെ എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റിലൂടെയും വില്‍ക്കാനാണ് ശ്രമം. അടുത്തമാസം പതിനാറോടെ ഇത് നടപ്പാക്കുകയാണ് ഉദ്ദേശ്യം.
നിലവില്‍ ഈ മൂന്ന് കമ്പനികളുടെയും പൂര്‍ണ ഉടമസ്ഥത കേന്ദ്രസര്‍ക്കാരിനാണ്. ഇവയുടെ ഓഹരികള്‍ വിപണിയില്‍ പട്ടിക പെടുത്തും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ 72500 കോടി സംഭരിക്കുകയാണ് ലക്ഷ്യം. ഇതില്‍ 46500 കോടി ചെറുകിട ഓഹരികളിലുടെയും 11000 കോടി തന്ത്രപരമായ കച്ചവടത്തിലൂടെയുമാകും കണ്ടെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: