മുംബൈ: രാജസ്ഥാനിലെ ബീക്കാനീറില്‍ ഒരു ചെറുകടയായി തുടങ്ങിയ ഹാല്‍ദിറാം ഇന്ന് രാജ്യത്തെ ഏറ്റവും വലിയ പലഹാര ഉത്പാദകരായി മാറി. ഇവരുടെ വാര്‍ഷിക വരുമാനം നാലായിരം കോടികടന്നു.
ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെയും നെസ്ലെ മാഗിയുടെയും ഇരട്ടിയാണ് ഇപ്പോള്‍ ഇവരുടെ വരുമാനം. മാത്രമല്ല രണ്ട് അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് നിര്‍മാതാക്കളായ മക് ഡൊണാള്‍ഡിന്റെയും ഡൊമിനോയുടെയും ഇന്ത്യയിലെ മൊത്ത വരുമാനത്തെക്കാള്‍ വലുതാണ് ഇത്.
അയ്യായിരം കോടി മൂല്യമുളള തങ്ങളുടെ ബിസിനസ് സാമ്രാജ്യം പാര്‍ലെയ്ക്ക് ശേഷം വരുന്ന രാജ്യത്തെ രണ്ടാമത്തെതാണെന്നും കമ്പനി അവകാശപ്പെടുന്നു. അഞ്ച് പ്രമുഖ ബ്രാന്‍ഡുകളെയാണ് തങ്ങള്‍ പിന്നിലേക്ക് തളളിയിരിക്കുന്നതെന്നും ഇവര്‍ അവകാശപ്പെടുന്നു. ബാലാജി വേഫെഴ്സ്, പ്രതാപ് സ്നാക്സ്, ബിക്കാനീര്‍വാല, പീക്കാജി ഫുഡ്്, ഡിഎഫ്എം ഫുഡ്സ് എന്നിവരെയാണ് ഇവര്‍ പിന്നിലാക്കിയത്.
മൂന്ന് ശാഖകളിലൂടെയാണ് പ്രധാനമായും ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. ഹാല്‍ദിറാം സ്നാക്സ് ആന്‍ഡ് എതനിക് ഫുഡ്സ് എന്ന പേരില്‍ രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലും നാഗ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹാല്‍ദിറാം ഫുഡ്സ് ഇന്റര്‍നാഷണലിലൂടെ പശ്ചിമ മധ്യ ഇന്ത്യയിലെ വിപണിയിലും ഹാല്‍ദിറാം ഫുജൈവാല എന്ന പേരില്‍ കിഴക്കന്‍ വിപണിയിലും ഉത്പന്നങ്ങള്‍ എത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: