മുംബൈ: രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 7ലക്ഷം കോടി. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തിലെ കണക്കിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. ഐഒബി, ഐഡിബിഐ, യുകോ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിലെയാണ് കിട്ടാക്കടം ഇത്തരത്തില്‍ ഉയര്‍ന്നത്.
കിട്ടാക്കടവുമായി ബന്ധപ്പെട്ട് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ ബാങ്കുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ രാജ്യത്തെ ബാങ്കുകളിലെ കിട്ടാക്കടം മാര്‍ച്ച് ആകുമ്പോള്‍ 9.1 ശതമാനമായി ഉയരുന്നതാണെന്നാണ് ആര്‍ബിഐ മുന്നറിയിപ്പ്. സെപ്തംബറില്‍ ഇത് 7.9 ശതമാനമായിരുന്നു.
ഇന്ത്യന്‍ ഒാവര്‍സീസ് ബാങ്കിന് 2016 വായ്പ്പാ ആസ്തികളില്‍ 22.42 ശതമാനം കിട്ടാക്കടങ്ങളാണ്. 2015 സെപ്തംബറിലേതിനെ അപേക്ഷിച്ച് 11 ശതമാനം വര്‍ധനവാണ് ഇത്. കൂടാതെ യുകൊ ബാങ്കിന്റേതില് 17.8 ശതമാനവും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും ഐഡിബിഐ ബാങ്കിന്റെ കിട്ടാക്കടത്തില്‍ 15 ശതമാനം ഉയര്‍ച്ചയും ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: