സ്ലീപ്പർ സെല്ലുകൾ അഥവാ നിശബ്ദ കൊലയാളികൾ എന്ന് കേൾക്കുമ്പോൾ ആരിലും പേടിയുണർത്തും എന്നതിൽ സംശയമില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചോരക്കൊതിയന്മാരായ ഐസ് ഭീകരർ ഇത്തരത്തിലുള്ള സ്ലീപ്പർ സെല്ലുകളെ വളർത്തിയെടുക്കുന്നു എന്നത് ഏറെ ആശങ്കാജനകവും ഭീതിയുണർത്തുന്നതുമായ സംഗതിയാണ്. ഇസ്ലാമിക് ഭീകരതയുടെ മുഖം മൂടിയണിഞ്ഞ ഇവർ ഇസ്ലാം വിശ്വാസികളെയും അന്യ മതസ്ഥരെയും കൂട്ടക്കൊല ചെയ്ത് മാനവികതയുടെ തേജസിന് കളങ്കം ഉണ്ടാക്കി മുന്നേറിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ ഐഎസിന്റെ മറ്റൊരു ഭീകര യുദ്ധോപകരണമാണ് സ്ലീപ്പർ സെല്ലുകൾ.
മധേഷ്യയിലെ സിറിയ, ഇറാഖ്, തുർക്കി, യെമൻ എന്നീ രാജ്യങ്ങൾ മുതൽ യൂറോപ്പിലെ ബെൽജിയം , ജർമ്മനി, ഫ്രാൻസ്, ജോർജ്ജിയ വരെയും നീണ്ടു പോകുന്നു സ്ലീപ്പർ സെല്ലുകളുടെ ആക്രമണ പരമ്പരകൾ. ഇസ്ലാം മതം വേരുറപ്പിക്കാത്ത യൂറോപ്പിൽ വരെ ഭീകര പദ്ധതികൾ മെനയാൻ ഐഎസിനായത് സ്ലീപ്പർ സെല്ലുകളുടെ സഹായത്താലാണ്.
ജനങ്ങളുടെ ആഘോഷവേളകളെ ലക്ഷ്യം വച്ച് ആക്രമണം നടത്തുന്നത് സ്ലീപ്പർ സെല്ലുകളുടെ പ്രത്യേകതയാണ്. ഇതിന് ഉദാഹരണമാണ് ജർമനിയിൽ സംഭവിച്ചത്. യൂറോപ്പിൽ ക്രിസ്മസ് എന്നാൽ ഉത്സവമാണ് , കഴിഞ്ഞ ക്രിസ്മസ് രാവിലെ ആഘോഷവേളകളിൽ ഐഎസിന്റെ സ്ലീപ്പർ സെല്ലുകൾ കാട്ടിയ ക്രൂരത ലോകത്തെ ഏറെ ഭീതിയിലാഴ്‌ത്തിക്കളഞ്ഞു. ബെർലിനിലെ തിരക്കേറിയ മാർക്കറ്റിലേക്ക് ഐഎസിന്റെ ടുണീഷ്യൻ ഭീകരൻ ട്രക്ക് ഓടിച്ച് കയറ്റി കൊലപ്പെടുത്തിയത് 12 പേരെയാണ്. പിന്നീട് ഇയാളെ ഇറ്റലിയിൽ വച്ചത് കൊലപ്പെടുത്തുകയുണ്ടായി.
മറ്റൊരു യൂറോപ്യൻ രാജ്യമായ ബെൽജിയത്തിലും സ്ലീപ്പർ സെല്ലുകൾ ക്രൂരമായ ആക്രമണം നടത്തുകയുണ്ടായി. ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിൽ നടത്തിയ ഭീകരാക്രമണത്തിൽ 32 പേരാണ് കൊല്ലപ്പെട്ടത്. 2014ൽ ഫ്രാൻസിലെ നീസിലുണ്ടായ ആക്രമണത്തിൽ 84 പേർക്ക് ജീവൻ നഷ്ട്പ്പെട്ടു. ദേശീയ ദിനാഘോഷത്തിനിടെയാണ് ഈ ആക്രമണം നടന്നത്.
മധ്യേഷ്യയിൽ നിന്നും മുസ്ലീം ഭൂരിപക്ഷ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും മെഡിറ്ററേനിയൻ കടൽ മാർഗം യൂറോപ്പിലേക്ക് ആയിരക്കണക്കിനാളുകളാണ് അനുദിനം പലായനം നടത്തുന്നത്. ഇവിടെ ചിന്തിക്കേണ്ടത് ഇക്കുട്ടത്തിൽ നിരവധി സ്ലീപ്പർ സെല്ലുകൾ ഉണ്ടായേക്കാം എന്നതാണ്. അന്നും ഇന്നും ഭൂമിയിലെ സ്വർഗങ്ങളായിട്ടാണ് യൂറോപ്പിനെ കണ്ടു വരുന്നത്. എന്നാൽ ഐഎസിന്റെ കറുത്ത ചാവേറുകളായി സ്ലീപ്പർ സെല്ലുകൾ യൂറോപ്പിലേക്ക് പ്രവേശിക്കുമ്പോൾ സ്വർഗം എന്ന് കരുതുന്ന യൂറോപ്പ് നരകമായിത്തീർന്നേക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: