കാസര്‍കോട്: കാസര്‍കോട് കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ കണ്ടക്ടറും കെ.എസ്ടിഎംപ്ലോയീസ് സംഘ്(ബിഎംഎസ്) യൂണിറ്റ് പ്രസിഡണ്ടുമായെ എന്‍.നിഷാദിനെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.രാജേഷിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എ.ടി.ഒയെ ഉപരോധിച്ചു. കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്ന് വര്‍ക്കിംഗ് അറേഞ്ച്മെന്റില്‍ വന്നവരില്‍ നിഷാദിനെ മാത്രമാണ് അന്യായമായി സ്ഥലം മാറ്റിയത്. ഓണ്‍ലൈന്‍ ടിക്കറ്റിംഗിന്റെ പാസ്സ്വേര്‍ഡ് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനായതിനാല്‍ തന്നെ മറ്റ് ഉള്ളവരെ മാറ്റിയതിന് ശേഷം മാത്രമേ നിഷാദിനെ മാറ്റുവാന്‍ പറ്റുകയുള്ളുവെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. ഇന്നലെ രാവിലെ 10 മണിമുതല്‍ ബിഎംഎസ് പ്രവര്‍ത്തകര്‍ എ.ടി.ഒയെ ഓഫീസിനകത്ത് ഉപരോധിക്കുകയായിരുന്നു. വര്‍ക്കിംഗ് അറേഞ്ചുമെന്റില് വന്ന മുഴുവന്‍ പേരെയും കാഞ്ഞങ്ങാടേക്ക് തന്നെ സ്ഥലം മാറ്റുമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷമാണ് ഉപരോധസമരം വൈകുന്നേരം അഞ്ച് മണിയോടെ അവസാനിപ്പിച്ചത്. സംസ്ഥാന സെക്രട്ടറി എന്‍.സി.ടി.ഗോപിനാഥ്, ബിഎംഎസ് ജില്ലാ വൈസ് പ്രസിഡണ്ട് എന്‍.ബാബു, സെക്രട്ടറി കെ.വി.ഗിരീഷ്, അഭിന്സിംഗ്രാജ്, പ്രവീണ, വേണുഗോപാലന്‍.പി, രതീശന്, പത്മനാഭന്, സോജേഷ് തുടങ്ങിയവര്‍ ഉപരോധത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: