കുവൈറ്റ്സിറ്റി : സേവാദര്‍ശന്റെ ഈ വര്‍ഷത്തെ മെഗാഇവന്റ് സേവാകിരണ്‍ 2017 അബ്ബാസിയ മറീനഹാളില്‍ നടക്കും. ഫെബ്രുവരി 25ന് നടക്കുന്ന മെഗാഇവന്റില് മലയാളികള്‍ക്കിടയില്‍ നാടിന്റെ സ്മരണകളുണര്ത്താന്പോന്ന പരിപാടിയായ ‘ആര്ഷകേരളം’ എന്ന സംഗീത നാടക നൃത്തശില്പവും സൗണ്ട് ഓഫ് സേവ എന്ന ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്കല്‍ കച്ചേരിയും അരങ്ങേറും. രാവിലെ 10 മുതല്‍ 5 വരെ നടക്കുന്ന പരിപാടിയില്‍ ഇന്ത്യയുടെ ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ശ്രീ. സദാനന്ദ ഗൗഡ മുഖ്യാതിഥിയായിരിക്കും.
പ്രശസ്ത വാദ്യ വിദ്വാന് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ തവില്‍ വിദ്വാന് കരുണാമൂര്‍ത്തി, വോക്കലിസ്റ്റ് പാലക്കാട് ശ്രീറാം, ഫ്ളൂട്ട് ആന്റ് സാക്സഫോണ് പ്ലെയര്‍ ജോസി ആലപ്പുഴ, കീബോര്‍ഡിസ്റ്റ് പ്രകാശ് ഉള്ളിയേരി, വയലിന്‍സ്റ്റ് അഭിജിത് നായര്‍, എന്നിവര്‍ അണിനിരക്കുന്ന സംഗീത ഫ്യൂഷനില്‍ കുവൈറ്റിന്റെ സ്വന്തം കലാകാരന്മാരായ പെരുന്ന ഹരികുമാര്‍ (മൃദംഗം), നിസി (ഡ്രംസ്)യും പങ്കെടുക്കും.
ഇന്ത്യയിലെ വടക്കുകിഴക്കന്‍ വനവാസി മേഖലയിലെ ദരിദ്രരായ സഹോദരങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി സേവാദര്‍ശന്‍ കുവൈറ്റ് പ്രാഥമിക ആരോഗ്യ കേന്ദ്രവും സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റും നിര്മ്മിച്ചുനല്കുന്നു. മേഖലയിലെ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലേക്കായി സര്‍ക്കാര്‍ നടത്തുന്ന ആഗോളശ്രമത്തിന്റെ ഭാഗമായാണ് സേവദര്‍ശന്റെ ഈ സംരംഭം.
കുവൈറ്റിലെ മൂവായിരത്തിലധികം അംഗങ്ങള്‍ പന്ത്രണ്ട് വര്‍ഷമായി സജീവമായി പ്രവര്‍ത്തിച്ചുവരുന്ന സാമൂഹിക സാംസ്കാരിക പ്രവാസി സംഘടനയാണ് സേവാദര്‍ശന്‍ കുവൈറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: