ബന്തടുക്ക: മലയോര മേഖലയിലെ പ്രധാനപ്പെട്ട റോഡുകളിലൊന്നായ ബന്തടുക്ക ചൂരിത്തോട് കോളിച്ചാല്‍ റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കുറ്റിക്കോല്‍ പഞ്ചായത്ത് കമ്മറ്റി സമരത്തിലേക്ക്. പാണത്തൂര്‍, കോളിച്ചാല്‍ മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡായ ബന്തടുക്ക, ചൂരിത്തോട് കോളിച്ചാല്‍ റോഡിനോട് മാറി മാറി വന്ന സര്‍ക്കാരുകള്‍ വര്‍ഷങ്ങളായി യതൊരു വികസനങ്ങളും നടത്തിയില്ല. മാനടുക്കം അയ്യപ്പ ക്ഷേത്രത്തിലെക്കുള്ള ഏക ആശ്രയം കൂടിയാണ്. റോഡിന്റെ ദയനീയവസ്ഥ ഉടന്‍ പരിഹരിക്കണമെന്നും, അല്ലാത്തപക്ഷം യുവജനതയെ അണിനിരത്തി ശക്തമായ സമരം നടത്താനും യുവമോര്‍ച്ച കുറ്റിക്കോല്‍ പഞ്ചായത്ത് യോഗം തിരുമാനിച്ചു. യുവമോര്‍ച്ച ഉദുമ മണ്ഡലം സെക്രട്ടറി മഹേഷ് ഗോപാല്‍ യോഗം ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ വിനോദ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അരുണ്‍ തൊടുപ്പനം സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: